സംസ്ഥാനത്തിന്റെ വളര്‍ച്ചാ നിരക്കില്‍ വര്‍ധനവ്; സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍

പോയ വര്‍ഷത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍. 2017 – 18 വര്‍ഷത്തില്‍ സംസ്ഥാനത്തിന്റെ വളര്‍ച്ചാ നിരക്ക് 7.18 ശതമാനം. മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ധനവാണ് വളര്‍ച്ചാ നിരക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷം വളര്‍ച്ചാ നിരക്ക് 6.22 ശതമാനം മാത്രമായിരുന്നു. പ്രതിശീര്‍ഷ വരുമാനം 1,48,927 ആണ്. ഇത് ദേശീയ നിരക്കിനേക്കാള്‍ കൂടുതലാണ്. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൊത്ത വില സൂചികയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പ്രവാസി നിക്ഷേപത്തിന്റെ വരവ് മുന്‍ വര്‍ഷത്തേക്കാള്‍ 11.5 ശതമാനം വര്‍ധിച്ചു. റവന്യൂ വരുമാനത്തിലും 9.8 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഓഖിയും പ്രളയവും റവന്യു വരുമാനം കുറയുന്നതിന് കാരണമായതായി മന്ത്രി തോമസ് ഐസക് പറഞ്ഞു. എന്നാൽ, റവന്യൂ കമ്മിയും ധനക്കമ്മിയും കുറഞ്ഞു.
കാർഷിക- വ്യവസായ മേഖലകളിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉണർവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഓഖിയും പ്രളയവും റവന്യു വരുമാനം കുറയുന്നതിനും ചെലവ് വർധിക്കുന്നതിനും കാരണമായതായി ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 14 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിൽ എത്തിയതായും സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഉത്പാദന മേഖലയിലും 9.2 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. പ്രവാസി നിക്ഷേപത്തിൽ വർധനവ് ഉണ്ടായെങ്കിലും പ്രവാസി നിക്ഷേപ വളർച്ചാ നിരക്കിൽ കുറവുണ്ടായി. പ്രവാസി മലയാളികളുടെയും ഇതര സംസ്ഥാന തൊഴിലാളികളുടെയും എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. സ്വകാര്യ മേഖലയിൽ നിന്ന് സർക്കാർ സ്കൂളുകളിലേക്ക് കുട്ടികൾ വരുന്ന ഏക സംസ്ഥാനവും കേരളമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here