മൂന്നാം സീറ്റിനായി സമ്മര്‍ദ്ദം ശക്തിപ്പെടുത്തി ലീഗ്; അര്‍ഹതയുണ്ടെന്ന് ഇ.ടി

മുസ്ലീം ലീഗിന് മൂന്നാം സീറ്റ് അര്‍ഹതപ്പെട്ടതാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. ഒരു സീറ്റ് കൂടുതല്‍ വേണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കുകയാണ് മുസ്ലീം ലീഗ്. സമ്മര്‍ദ്ദം ശക്തമാക്കി സീറ്റ് നേടിയെടുക്കുകയാണ് ലീഗിന്റെ ലക്ഷ്യം. ലീഗിന് മൂന്നാം സീറ്റിന് അര്‍ഹതയുണ്ടെന്നും ഏത് സീറ്റ് വേണം എന്നത് പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Read Also: പി ജെ ജോസഫ് യുഡിഎഫ് വിട്ടുവന്നാല്‍ സ്വീകരിക്കുമെന്ന് ആന്റണി രാജു
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ചേരുന്ന യുഡിഎഫ് യോഗത്തിൽ ആവശ്യം ഉന്നയിക്കും. ഇന്നലെ രാഹുലുമായി സീറ്റ് സംബന്ധിച്ച ചർച്ച ഉണ്ടായിട്ടില്ല. സീറ്റ് വിഭജനകാര്യങ്ങളിൽ സംസ്ഥാനത്തെ യുഡിഎഫ് തന്നെ തീരുമാനിക്കുന്നതാണ് ഉചിതമെന്ന് രാഹുൽ നിർദ്ദേശം നൽകിയതായും ഇ.ടി പറഞ്ഞു.
തെരഞ്ഞെടുപ്പ് വിലയിരുത്തുന്നതിനും മറ്റ് ഒരുക്കങ്ങൾക്കുമായി ലീഗ് നേതൃയോഗങ്ങൾ, ഭാരവാഹി യോഗങ്ങൾ എന്നിവ ഉടൻ ചേരുമെന്നും മുസ്ലീം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി , ഇ.ടി.മുഹമ്മദ് ബഷീർ എം.പി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here