Advertisement

മരയ്ക്കാറായി മോഹന്‍ലാല്‍; ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്

January 30, 2019
1 minute Read
mohanlal or mammooty to play kunjali marakkar

കുഞ്ഞാലി മരയ്ക്കാറായി മോഹന്‍ലാല്‍ എത്തുന്നു. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമ എടുക്കാനായി നേരത്തെ വലിയ തയ്യാറെടുപ്പുകളായിരുന്നു അണിയറ പ്രവര്‍ത്തകര്‍ക്ക് എടുക്കേണ്ടി വന്നിരുന്നത്. കുഞ്ഞാലി മരക്കാര്‍ നാലാമനായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തില്‍ നടന്‍ മധുവും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ കിടിലന്‍ ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ എത്തുന്നത്.

ഒപ്പം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ വിജയത്തിനു ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം ആന്റണി പെരുമ്പാവൂര്‍,സിജെ റോയ്, സന്തോഷ് ടി കുരുവിള തുടങ്ങിയവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

Read More:മലയാളത്തില്‍ ‘കുഞ്ഞാലി മരക്കാര്‍’ പോര്; മോഹന്‍ലാലോ മമ്മൂട്ടിയോ?

കാലാപാനിക്കു ശേഷം പ്രഭു വീണ്ടും മോഹന്‍ലാലിനൊപ്പം ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിനുണ്ട്, പ്രഭുവിനൊപ്പം അര്‍ജുനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ ക്യാരക്ടര്‍ പോസ്റ്ററും അടുത്തിടെ പുറത്തുവന്നിരുന്നു.

ഒരിടവേളയ്ക്കു ശേഷം കീര്‍ത്തി സുരേഷ് വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നത് സിനിമയാണ് മരയ്ക്കാര്‍. കീര്‍ത്തി സുരേഷിനൊപ്പം ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും സിനിമയിലെത്തുന്നുണ്ട്. ഈ വര്‍ഷം പകുതിയോടെ മരക്കാര്‍ തിയ്യേറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top