8 സീറ്റുകള്‍ ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ്; മത്സരിക്കാനുള്ള സാധ്യത തള്ളാതെ തുഷാര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ യില്‍ 8 സീറ്റുകള്‍ ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ്. എട്ടു സീറ്റുകള്‍ ബിഡിജെഎസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രാഥമിക ചര്‍ച്ചകള്‍ നടന്നെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസ് 8 സീറ്റുകള്‍ എന്‍ഡിഎയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പിടിവാശിയോ തര്‍ക്കങ്ങളോ ഇല്ലാതെ മാന്യമായ സെറ്റില്‍മെന്റിന് പാര്‍ട്ടി തയാറാകുമെന്നും തുഷാര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മല്‍സരിക്കേണ്ട സീറ്റുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് ആലപ്പുഴ കണിച്ചു കുളങ്ങരയില്‍ പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗം ചേര്‍ന്നത്. നേരത്തെ എന്‍ഡിഎയില്‍ ആവശ്യപ്പെട്ട 8 സീറ്റുകള്‍ എന്ന തീരുമാനത്തില്‍ ഇപ്പോള്‍ ഉറച്ച് നില്‍ക്കാനും മുന്നണിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം മാന്യമായ സെറ്റില്‍മെന്റിന് തയാറാകാനും യോഗത്തില്‍ ധാരണയായി. മുന്നണിയിലെ സീറ്റ് വിഭജനം സംബന്ധിച്ച ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായതായും, ഉടന്‍ നടക്കുന്ന രണ്ടാം ഘട്ട ചര്‍ച്ചയില്‍ ഏത് സീറ്റുകളിലാകും ബിഡിജെഎസ് മല്‍സരിക്കുക എന്ന് വ്യക്തമാകുമെന്നും സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ശേഷം തുഷാര്‍ പറഞ്ഞു.
ഇത്തവണ താന്‍ മത്സരിക്കണമെന്ന അഭിപ്രായം സംസ്ഥാന കൗണ്‍സിലില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ താന്‍ മത്സരിക്കുമോ എന്ന കാര്യം രണ്ടാഴ്ച്ചയ്ക്കുള്ളില്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ മുഴുവന്‍ നേതാക്കന്‍മാരും മത്സരിച്ചത് തിരിച്ചടിയായെന്നാണ് തന്റെ അഭിപ്രായമെന്നും തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ നേതാക്കളില്ലാത്ത അവസ്ഥയുണ്ടായെന്നും തുഷാര്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here