പരീക്കറുമായുള്ള കൂടിക്കാഴ്ചയിലെ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് രാഹുല്‍

മനോഹര്‍ പരീക്കറുമായി നടത്തിയ കൂടിക്കാഴ്ചയിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി . താന്‍ പറഞ്ഞത് പൊതുകാര്യങ്ങളാണെന്ന് പരീക്കറിനയച്ച കത്തിലൂടെ രാഹുല്‍ വ്യക്തമാക്കി . റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി ഒപ്പു വെച്ച പുതിയ കരാറിനെ കുറിച്ച് അറിയില്ലെന്ന് പരീക്കര്‍ തന്നെ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട് . ഇക്കാര്യമാണ് തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചത്.
പ്രധാനമന്ത്രിയെ പിന്തുണയ്ക്കാന്‍ പരീക്കര്‍ അമിതമായ സമ്മര്‍ദ്ദത്തിലാണെന്ന കാര്യം മനസ്സിലാക്കുന്നുവെന്നും രാഹുല്‍. പരീക്കറുടെ ഇപ്പോഴത്തെ ആരോഗ്യാവസ്ഥയില്‍ തനിക്ക് വിഷമമുണ്ടെന്നും രാഹുല്‍ ഗാന്ധി കത്തില്‍ പറയുന്നു
കഴിഞ്ഞ ദിവസം ഗോവയില്‍ നടത്തിയ കൂടിക്കാഴ്ചില്‍ വിഷയം ചര്‍ച്ച ചെയ്തെന്നും പുതിയ കരാര്‍ സംബന്ധിച്ച് അറിയില്ലെന്ന് പരീക്കര്‍ പറഞ്ഞുവെന്ന് നേരത്തെ രാഹുല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ച പരീക്കര്‍ രാഷ്ട്രീയലാഭത്തിനു വേണ്ടി നുണകള്‍ പറയരുതെന്നും ഗുരുതരരോഗമുളള ഒരാളോട് ഇത്തരം കുടില തന്ത്രങ്ങള്‍ പാടില്ലെന്നും രാഹുല്‍ ഗാന്ധിയ്ക്ക് കത്തിലൂടെ മറുപടി നല്‍കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here