‘കേവലമാചാര നൂലുകളെല്ലാം പഴകിപ്പോയി’; ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയത് ഇങ്ങനെ

കുമാരനാശന്റെ വരികളോടെയാണ് ധനമന്ത്രി തോമസ് ഐസക് 2019 – 20 വര്‍ഷത്തെ സാമ്പത്തിക ബജറ്റ് പൂര്‍ത്തിയാക്കിയത്. ആശാന്റെ വരികള്‍ സ്മരിച്ചുകൊണ്ട് തന്നെയാണ് ബജറ്റ് ആരംഭിച്ചതും. ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു ബജറ്റിലെ പല പരാമര്‍ശങ്ങളും. നവോത്ഥാന മൂല്യങ്ങളെ മുറുകെ പിടിച്ച് വേണം കേരളം മുന്നോട്ട് പോകാനെന്ന് തോമസ് ഐസക് ബജറ്റ് അവതരണത്തിന്റെ അവസാനത്തില്‍ പ്രത്യേകം എടുത്തുപറഞ്ഞു. ശേഷം ഒരു നൂറ്റാണ്ട് മുന്‍പ് ആശാന്‍ പാടിയ ‘മാറ്റുവിന്‍ ചട്ടങ്ങളെ’ എന്ന കവിത ആലപിച്ചു.
“കാലം വൈകിപ്പോയി,കേവലമാചാര-
നൂലുകളെല്ലാം പഴകിപ്പോയി,
കെട്ടിനിറുത്താന്‍ കഴിയാതെ ദുര്‍ബ്ബല-
പ്പെട്ട ചരടില്‍ ജനത നില്‍ക്കാം.
മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളേ താന്‍
മാറ്റുവിന്‍ ചട്ടങ്ങളെ!
മാറ്റൊലിക്കൊണ്ടീ മൊഴിതന്നെ സര്‍വ്വദ
കാറ്റിരമ്പുന്നിന്നു കേരളത്തില്‍.”
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here