കുട്ടനാട് പാക്കേജിനായി 1000 കോടി രൂപ

കുട്ടനാടിന്റെ രണ്ടാംഘട്ട പാക്കേജിനായി 1000 കോടി രൂപ അനുവദിച്ചു. നെല്‍ക്കൃഷിയുടെ അടങ്കല്‍ തുകയായി 91 കോടി രൂപ നല്‍കും. കിഫ്ബിയുടെ സഹായത്തേടെ കുട്ടനാട് ജലപദ്ധതി രൂപീകരിക്കും. 250 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. മത്സ്യക്കൃഷിയ്ക്കായി 5 കോടി രൂപ അനുവദിയ്ക്കും. കുട്ടനാട്ടില്‍ 16 കോടി രൂപ ചെലവില്‍ കുട്ടനാട് താറാവ് ബ്രീഡിങ്ങ് കേന്ദ്രം സ്ഥാപിക്കും.
Read More: ഐക്യകേരളത്തിന്റെ ആദ്യ ബജറ്റിനെ കുറിച്ച് അറിയാം
വരട്ടാര്‍ മാതൃകയില്‍ നദീ പുനരുജ്ജീവനത്തിനായി 25 കോടി രൂപയുടെ പദ്ധതി രൂപീകരിക്കും. പാക്കേജിന് പുറമെ തീരദേശവികസനത്തിനായി 1000 കോടി രൂപ വകയിരുത്തും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here