Advertisement

കേരളത്തിലെ ആദ്യത്തെ 3D സീബ്രാ ലൈന്‍ കണ്ണൂരില്‍

January 31, 2019
1 minute Read

കേരളത്തിലെ ആദ്യ 3D സീബ്ര ലൈനുമായി  കേരള പോലീസ്. കണ്ണൂർ ജില്ലയിലെ  ചിറ്റാരിപറമ്പ് ഹൈസ്കൂളിന് സമീപത്താണ് ത്രി ഡി സീബ്രാ ലൈന്‍ വരച്ചിരിക്കുന്നത്.   വളരെ ദൂരെ നിന്നു പോലും ഈ സീബ്രാ ലൈന്‍ ഉയർന്നു നിൽക്കും പോലെ തോന്നുകയും, വാഹനങ്ങളുടെ വേഗത കുറക്കാന്‍ തോന്നുകയും ചെയ്യുമെന്നതാണ് ഇത്തരം സീബ്രാ ലൈനിന്റെ പ്രത്യേകത. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ വരുന്ന വാഹനങ്ങള്‍ സഡണ്‍ ബ്രേക്കിട്ട് അപകടമുണ്ടാക്കുമോ എന്ന സംശയവുമായി ചിലര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

കണ്ണൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാരും കലാകാരന്മാരും ചേര്‍ന്നാണ് ഇത് വരച്ചത്
ഡല്‍ഹിലും ഗുജറാത്തിലുമാണ് ആദ്യം ഈ മാതൃക നടപ്പിലാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top