പത്മശ്രീ ലഭിച്ചത് ട്രാൻസ്ജെൻഡർ ആയതുകൊണ്ടല്ല, ഭരതനാട്യത്തിലെ മികവ് കൊണ്ട്: നർത്തകി നടരാജ്

ഭരതനാട്യത്തിലെ മികച്ച പ്രകടനത്തിനാണ് രാജ്യം പത്മശ്രീ നല്കി ആദരിച്ചത്, അല്ലാതെ ട്രാന്‍സ്ജെന്‍ഡര്‍ ആയതുകൊണ്ടല്ലെന്ന് നര്‍ത്തകി നടരാജ്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്കിയ അഭിമുഖത്തിലായിരുന്നു നടരാജിന്റെ പ്രതികരണം. പരമോന്നത ബഹുമതിയായ പത്മശ്രീ ലഭിക്കുന്ന ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയാണ് നടരാജ്.
ഞാൻ മുപ്പത് വർഷത്തിലധികം ഭരതനാട്യത്തിന് വേണ്ടി ചെലവഴിച്ചിട്ടുണ്ട്. ഫേയ്സ് ബുക്കില്‍ ഞാന്‍ നിത്യകല്ല്യാണി എന്നാണ് അറിയപ്പെടുന്നത്. പലപ്പോഴും ഞാനൊരു മാലാഖയാണെന്നാണ് തോന്നാറ്. ഞാന്‍ സുന്ദരിയായ ഒരു ട്രാന്‍ജെന്‍ഡര്‍ യുവതിയാണ്. ഒപ്പം മികച്ചൊരു നര്‍ത്തകിയും. എന്റെ ജീവിതത്തില്‍ ഒരുപാട് മുറിപ്പാടുകള്‍ ഉണ്ട്. അതെല്ലാം ഞാന്‍ മറച്ചുവെക്കുകയാണ്- നടരാജ് എഎന്‍ഐയോട് വ്യക്തമാക്കി.
അമ്പത് വയസ്സായെങ്കിലും നൃത്തം ചെയ്യാന്‍ തനിക്ക് ഇപ്പോഴും പതിനാറ് വയസ്സാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രൊഫഷണല്‍ ഭരതനാട്യം നര്‍ത്തകിയായ നടരാജ്, തഞ്ചാവൂര്‍ ആസ്പദമാക്കിയുള്ള നായകി ഭാവ ശൈലിയിലും സ്പെഷലൈസ് ചെയിതിട്ടുണ്ട്. ട്രാന്‍സ്ജെന്‍ഡേഴ്സിന് രാജ്യം നല്കിയ മഹത്തായ അംഗീകാരമാണ് തനിക്ക് ലഭിച്ച പത്മശ്രീ പുരസ്കാരമെന്ന് നടരാജ് നേരത്തെ പറഞ്ഞിരുന്നു. തന്റെ നേട്ടം രാജ്യത്തെ ട്രാന്‍സ്ജെന്‍ഡേഴ്സിന് വലിയ പ്രചോദനമാകുമെന്നും അവര്‍ പറഞ്ഞു.
Read More: രേഖകളില്‍ ഇനി ആണും പെണ്ണും മാത്രമല്ല; ട്രാന്‍സ്ജെന്‍ഡേഴ്സിനും ഇടം നല്കി സര്‍ക്കാര്‍
ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ സ്വയം തൊഴില്‍ പദ്ധതികള്‍ക്ക് മാര്‍ഗനിര്‍ദേശത്തിനായി നടരാജിന്റെ നേതൃത്വത്തില്‍ ഒരു ട്രസ്റ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഡോക്ടറേറ്റ് ബഹുമതികള്‍ക്ക് പുറമേ പ്ലസ് വണ്‍ തമിഴ്നാട് പാഠപുസ്തകത്തില്‍ നടരാജിന്റെ ജീവിതകഥ ഒരു പാഠഭാഗമായി ഉള്‍പ്പെടുത്തിയാണ് നര്‍ത്തകി നടരാജിനെ തമിഴ്നാട് സര്‍ക്കാര്‍ ആദരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here