Advertisement

രാകേഷ് അസ്താനയുടെ നിയമനം ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി തള്ളി

January 31, 2019
0 minutes Read
Rakesh Asthana

രാകേഷ് അസ്താനയെ ബ്യൂറോ ഒാഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ തലവനായി നിയമിച്ചതിനെ ചോദ്യം ചെയ്ത് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. പരസ്പരം ബന്ധമില്ലാത്ത ആവശ്യങ്ങൾ ഹർജിയിൽ ഉൾപ്പെടുത്തിയതിനെ ചീഫ് ജസ്റ്റിസ് രഞ്ജൻ ​ഗോ​ഗൊയ് അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു. രാകേഷ് അസ്താനയുടെ നിയമനത്തെ ചോദ്യം ചെയ്ത് അഭിഭാഷകനായ എം എൽ ശർമ്മയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

സിബിഐയുടെ സ്പെഷ്യൽ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയെ ബ്യൂറോ ഒാഫ് സിവിൽ ഏവിയേഷൻ തലവനായി ജനുവരി 17നാണ് നിയമിച്ചത്. സിബിഐ തലപ്പത്തെ തർക്കങ്ങളുടെ തുടർച്ചയായായിരുന്നു നടപടി. അസ്താനയെ കൂടാതെ ജോയിന്റ് സെക്രട്ടറി എ കെ ശർമ്മ, ഡിഐജി മനീഷ് കുമാർ സിൻഹ, എസ് പി ജയന്ത് ജെ നായ്ക്നാവരെ എന്നിവരേയും ചുമതലകളിൽ നിന്നും മാറ്റിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top