ഏഷ്യാ കപ്പ്; ഖത്തറിന് കിരീടം, ചരിത്ര നേട്ടം

ആദ്യമായി ഏഷ്യാ കപ്പിന്റെ ഫൈനലിലെത്തിയ ഖത്തര്‍ കിരീടവും സ്വന്തമാക്കി. ഏഷ്യാ കപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ എതിരാളികളായ ജപ്പാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഖത്തര്‍ പരാജയപ്പെടുത്തിയത്. അബുദാബിയിലെ സായിദ് സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തിലാണ് കലാശ പോരാട്ടം നടന്നത്. രണ്ട് ഗോളുകള്‍ക്ക് ലീഡ് ചെയ്ത ശേഷം ജപ്പാന്‍ ഒരു ഗോള്‍ ഖത്തറിന്റെ വലയിലേക്ക് പായിച്ചെങ്കിലും മൂന്നാമതൊരു ഗോള്‍ കൂടി നേടി ഖത്തര്‍ ചരിത്രനേട്ടം ആഘോഷമാക്കി. നാല് തവണ ഏഷ്യന്‍ കപ്പില്‍ മുത്തമിട്ട ടീമാണ് ശക്തരായ ജപ്പാന്‍. ആദ്യ പകുതിയില്‍ 2-0 ത്തിനാണ് ഖത്തര്‍ ലീഡ് ചെയ്തത്. ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും ജയിച്ചാണ് ഖത്തര്‍ ഫൈനലിലെത്തിയത്. അല്‍മോസ് അലി, അബ്ദുളസീസ് ഹാറ്റേം, അക്രാം അഫിഫ് എന്നിവരാണ് ഖത്തറിനു വേണ്ടി ഗോളുകള്‍ നേടിയത്. അല്‍മോസ് അലിയുടെ മിന്നുന്ന ഫോമാണ് ഖത്തറിന് ഈ ടൂര്‍ണമെന്റില്‍ കരുത്ത് പകര്‍ന്നത്. ഫൈനലില്‍ നേടിയ ഒരു ഗോള്‍ അടക്കം ആകെ ഒന്‍പത് ഗോളുകള്‍ അലി സ്വന്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here