2030ഓടെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ

2030 ഓടെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ സാധ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. ഇതിന്റെ ഭാഗമായി നിരവധി ഡിജിറ്റല്‍ പദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി മൊബൈല്‍ ഡാറ്റയ്ക്കും വോയിസ് കോളിനും കുറഞ്ഞ നിരക്ക് ഏര്‍പ്പെടുത്തി. മൊബൈല്‍ ഡാറ്റ 50ശതമാനമായി വര്‍ദ്ധിപ്പിച്ചു. രാജ്യത്തെ ഒരു ലക്ഷം ഗ്രാമങ്ങള്‍ ഡിജിറ്റല്‍ ഗ്രാമങ്ങളാക്കി വികസിപ്പിക്കും.
നികുതി റിട്ടേണുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനാക്കുമെന്ന് മന്ത്രി അറിയിച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കും. സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് ആകര്‍ഷകമായ പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്നത്. അര്‍ഹര്‍ക്ക് 59 മിനിറ്റില്‍ ഒരു കോടി വരെ വായ്പ അനുവദിക്കും. സിനിമാ ചിത്രീകരണത്തിന് ഏകജാലകം സംവിധാനം കൊണ്ടുവരും. ഇതിന്റെ ഭാഗമായി പൊതു സ്ഥലങ്ങളില്‍ ചിത്രീകരണം സുഗമമാക്കും. ആന്റി പൈറസി നിയമത്തില്‍ ഭേദഗതി വരുത്തും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിഡന്‍സ് പോര്‍ട്ടല്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here