’10 കോടി ശൗചാലയങ്ങള്‍ പണിതുകൊടുത്തപ്പോള്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ല’: പിയൂഷ് ഗോയല്‍

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇടക്കാല ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങള്‍ നടത്തിയതെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ധനകാര്യമന്ത്രി പിയൂഷ് ഗോയല്‍. സര്‍ക്കാര്‍ സ്വച്ഛത മിഷനെ കുറിച്ച് സംസാരിക്കാന്‍ ആരംഭിച്ചപ്പോഴും രാജ്യത്ത് 9-10 കോടി ശൗചാലയങ്ങള്‍ പണികഴിപ്പിച്ച് നല്‍കിയപ്പോഴും തെരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ലെന്ന് എ.എന്‍.ഐക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ധനമന്ത്രി പറഞ്ഞു.
#WATCH live from Delhi: Finance Minister Piyush Goyal’s interview with ANI Editor Smita Prakash. #Budget2019 #FMtoA… https://t.co/ootSwdJRdw
— ANI (@ANI) February 1, 2019
ഗ്രാമങ്ങളിലുള്ള വീടുകളില്‍ വൈദ്യുതി നല്‍കിയപ്പോള്‍ ഇവിടെ തെരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ സ്ത്രീകള്‍ക്ക് ടോയ്‌ലറ്റ് സൗകര്യം ആവശ്യമാണെന്ന് മുന്‍ സര്‍ക്കാരുകള്‍ക്ക് അറിയാമായിരുന്നില്ലേ? പാവപ്പെട്ട കുട്ടികള്‍ക്ക് പഠിക്കാന്‍ വൈദ്യുതി വേണമെന്ന് അവര്‍ക്ക് അറിയാമായിരുന്നില്ലേ? മുന്‍ സര്‍ക്കാരുകള്‍ 50 വര്‍ഷം കൊണ്ട് 12 കോടി ഗ്യാസ് കണക്ഷന്‍സ് നല്‍കിയെങ്കില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് 13 കോടി ഗ്യാസ് കണക്ഷന്‍സ് നല്‍കിയെന്നും മന്ത്രി അഭിമുഖത്തില്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here