ലോക്‌സഭാ തെരഞ്ഞെടുപ്പ്; യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പട്ടിക 25 ന് മുമ്പ്

സീറ്റ് വിഭജനം സംബന്ധിച്ച് പരസ്യ തർക്കങ്ങളും വിവാദങ്ങളും ഒഴിവാക്കാൻ യുഡിഎഫിൽ ധാരണ. അതേസമയം,
കൂടുതൽ സീറ്റുകൾ സംബന്ധിച്ച ഘടക കക്ഷികളുടെ അവകാശവാദത്തിൽ മറ്റുള്ളവർ മറുപടി പറയേണ്ടതില്ലെന്ന് യോഗത്തിൽ കെപിഎ മജീദ് നിലപാട് സ്വീകരിച്ചു. ഘടകകക്ഷികളുമായുള്ള കോൺഗ്രസിന്റെ ഉഭയകക്ഷിചർച്ച ഈ മാസം 10 മുതൽ ആരംഭിക്കാനും യോഗത്തിൽ ധാരണയായി.
ഈ മാസം 25 ന് മുമ്പ് സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കാൻ യുഡിഎഫ് യോഗം തീരുമാനിച്ചു. ഈ മാസം 10 മുതൽ ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകൾ ആരംഭിക്കും. ചർച്ചയിലൂടെ സമവായം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.
സീറ്റുവിഭജനം സംബന്ധിച്ച പരസ്യ തർക്കങ്ങളും വിവാദങ്ങളും ഒഴിവാക്കാനും നേതൃതലത്തിൽ ധാരണയായി. അവകാശ വാദങ്ങൾ ഉഭയകക്ഷി ചർച്ചയിൽ മതിയെന്നും തീരുമാനിച്ചു.
അതേസമയം, ഘടകകക്ഷികളുടെ അവകാശ വാദത്തിൽ മറ്റുള്ളവർ മറുപടി പറയേണ്ടതില്ലെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ് യോഗത്തിൽ നിലപാട് സ്വീകരിച്ചു. കൂടുതൽ സീറ്റുകൾ ചോദിച്ച് ഘടകകക്ഷികൾ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കരുതെന്ന് വി എം സുധീരൻ കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു. ഇതിനെതിരായ പരോക്ഷ വിമർശനമായിരുന്നു കെ.പി.എ മജീദിന്റ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here