Advertisement

പ്രഥമ പ്രോ വോളി ലീഗിന് ഇന്ന് കൊച്ചിയിൽ തുടക്കം

February 2, 2019
0 minutes Read
provolly

പ്രഥമ പ്രോ വോളി ലീഗിന് ഇന്ന് കൊച്ചിയിൽ തുടക്കം. കേരളത്തിൽ നിന്നും കാലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലു സ്പൈക്കേഴ്സ് എന്നീ ടീമുകളാണ് പ്രോ വോളി ലീഗിൽ പങ്കെടുക്കുന്നത്. വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന മത്സരത്തിൽ കൊച്ചി ബ്ലു സ്പൈക്കേഴ്സ് യു മുംബൈയെ നേരിടും.
പ്രഥമ പ്രോ വോളി കോർട്ടിൽ സ്മാഷുകളും ബ്ലോക്കുകളുമായി താരങ്ങൾ കളം നിറയും. ഉദ്ഘാടന മത്സരത്തിൽ വോളിബോളിലെ സൂപ്പർ താരങ്ങളുമായി എത്തുന്ന കൊച്ചി ബ്ലു സ്പൈക്കേഴ്സ് യു മുംബൈയെ നേരിടും. അമേരിക്കൻ ഒളിമ്പിക് മെഡൽ ജേതാവായ ഡേവിഡ് ലീയാണ് കൊച്ചി ബ്ലു സ്പൈക്കേഴ്സിന്റെ തുറപ്പ്ചീട്ട്. ഇന്ത്യൻ താരങ്ങളായ മോഹൻ ഉക്രപാണ്ഡ്യൻ, പ്രഭാകരൻ, മനു ജോസഫ് എന്നിവരും ബ്ലു സ്പൈക്കേഴ്സ് നിരയിലുണ്ട്. വിദേശവേദികളിലെ പരിചയ സമ്പത്ത് പ്രോ വോളിയിൽ പുറത്തെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഡേവിഡ് ലീ.

മറുവശത്ത് ഇന്ത്യൻ താരം ദീപേശ് കുമാർ സിൻഹയുടെ നായകത്വത്തിൽ ഇറങ്ങുന്ന മുംബൈ ടീമും ശക്തരാണ്. ബോസ്നിയൻ താരം ടോമിസ്ലാവ് കോസ്കോവിച്ചാണ് മുബൈ ടീമിന്റെ കരുത്ത്. ദേശീയ താരങ്ങളായ പങ്കജ് ശർമ്മയും വിനീത് കുമാറും മുബൈ നിരയിലുണ്ട്. വൈകിട്ട് 7 മണിക്ക് കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിത്തിൽ നടക്കുന്ന മത്സരം പ്രമുഖ സ്പോട്സ് ചാനലായ സോണി സിക്സ് സംപ്രേക്ഷണം ചെയ്യും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top