Advertisement

പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് കെ സുധാകരൻ; പി.ജയരാജൻ മത്സരിച്ചാൽ രാഷ്ട്രീയ പ്രചരണം എളുപ്പമായെന്നും സുധാകരൻ 24 നോട്

February 2, 2019
0 minutes Read
will contest if party asks says k sudhakaran

ലോക്സഭ തെരഞ്ഞെടുപ്പിലെ മത്സര സാധ്യത തള്ളാതെ കെ സുധാകരൻ. പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് സുധാകരൻ 24 നോട് പറഞ്ഞു. മത്സരിക്കാൻ താൽപര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടില്ല. വയനാട് സീറ്റിനായി ആറോ, ഏഴോ പേർ രംഗത്ത് ഉണ്ടന്നും ജയിക്കുന്ന സീറ്റിൽ തന്നെ മത്സരിക്കാൻ ആർക്കും മോഹം കാണുമെന്നും സുധാകരൻ പറഞ്ഞു.

പി.ജയരാജൻ മത്സരിച്ചാൽ തങ്ങൾക്ക് കുറച്ചു കൂടി രാഷ്ട്രീയ പ്രചരണം എളുപ്പമായെന്നും സുധാകരൻ പ്രതികരിച്ചു. നിലവിൽ ഒരു പാർട്ടിക്കും കൂടുതൽ സീറ്റ് നൽകാൻ കഴിയുന്ന സാഹചര്യം യുഡിഎഫിലില്ലെന്നും കെ സുധാകരൻ 24 നോട് വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top