എന്‍ഡോസള്‍ഫാന്‍; ചര്‍ച്ചയില്‍ മുഖ്യമന്ത്രിയും

എന്‍ഡോസള്‍ഫാന്‍ സമരക്കാരുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രിയും പങ്കെടുക്കുന്നു. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതിനെ തുടര്‍ന്ന് എംവി ജയരാജനുമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ സമരക്കാര്‍ ചര്‍ച്ച നടത്തുകയായിരുന്നു. കൊല്ലത്തും, ചങ്ങനാശ്ശേരിയിലും വ്യത്യസ്ത പരിപാടികളില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി രാവിലെ യാത്ര തിരിച്ചിരിക്കുന്നതിലാണ് മുഖ്യമന്ത്രി പങ്കെടുക്കില്ലെന്നാണ് ആദ്യം അറിയിച്ചിരുന്നത്.
തിരുവനന്തപുരത്ത് കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നടത്തുന്ന സമരം ഇന്ന് അഞ്ചാം ദിവസത്തിലാണ്. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സംഘടിപ്പിക്കുന്ന സങ്കട യാത്രയ്ക്കിടെയാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here