ശബരിമല സ്ത്രീപ്രവേശനത്തെ പിന്തുണച്ച വിജയ് സേതുപതിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ അസഭ്യവര്‍ഷം

ശബരിമല സ്ത്രീ പ്രവേശനത്തെ പിന്തുണച്ച മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ അസഭ്യവര്‍ഷം. ശബരിമല വിഷയത്തില്‍ അഭിപ്രായം പറയാന്‍ താന്‍ ആളല്ലെന്നാണ് ചിലരുടെ കമന്റ്. ശബരിമല വിഷയത്തില്‍ പ്രതികരിച്ച സേതുപതി ജെല്ലിക്കെട്ടിനെതിരെ ഇത്തരത്തില്‍ പ്രതികരിക്കുമോ എന്നും ചിലര്‍ ചോദിക്കുന്നു. സേതുപതിയുടെ ചിത്രം കേരളത്തില്‍ ബഹിഷ്‌കരിക്കാനും ചിലര്‍ ആഹ്വാനം ചെയ്യുന്നു. വിജയ് സേതുപതി എന്ന പേര് പല വിധത്തില്‍ മാറ്റി എഴുതിയവരുമുണ്ട്. വിജയ് സേതുപതിയുടെ ഭാര്യയെ വരെ വിഷയത്തിലേക്ക് വലിച്ചിഴച്ചവരുമുണ്ട്. സേതുപതിയെന്ന മനുഷ്യ സ്‌നേഹിയെ എല്ലാവരും ഇഷ്ടപ്പെട്ടിരുന്നുവെന്നും ഇനി അങ്ങനെ ആയിരിക്കില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
അതിനിടെ ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ നിലപാട് തുറന്നു പറഞ്ഞ വിജയ് സേതുപതിയെ പിന്തുണച്ചവരുമുണ്ട്. തലയ്ക്ക വെളിവില്ലാത്തവര്‍ പലരും പറയും അതൊന്നും സേതുപതി മൈന്‍ഡ് ചെയ്യേണ്ടന്നായിരുന്നു ഒരാളുടെ പ്രതികരണം. അസഭ്യ കമന്റുകള്‍ക്ക് താഴെ അനുകൂല കമന്റുകളും നിറഞ്ഞു.
ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ശബരിമല സത്രീ പ്രവേശനത്തെ അനുകൂലിച്ച് വിജയ് സേതുപതി സംസാരിച്ചിരുന്നു. ശബരിമല വിഷയത്തില്‍ എന്തിനാണിത്ര ബഹളങ്ങളെന്ന് സേതുപതി ചോദിച്ചു. ആണായിരിക്കാന്‍ എളുപ്പമാണെന്നും എന്നാല്‍ ഒരു സ്ത്രീക്ക് അങ്ങനെയല്ലെന്ന് സേതുപതി പറഞ്ഞു. എല്ലാ മാസവും സ്ത്രീക്ക് ഒരു വേദന സഹിക്കേണ്ടി വരുന്നുണ്ട്. എല്ലാവര്‍ക്കുമറിയാം അതെന്തിനുള്ള വേദനയാണെന്ന്. പരിശുദ്ധമാണത്. സ്ത്രീകള്‍ക്കത്തരം ഗുണവിശേഷങ്ങളില്ലെങ്കില്‍ നമ്മളാരും ഇവിടെയുണ്ടാകില്ല. സ്ത്രീയാണ് ദൈവം. അവരെങ്ങനെ അശുദ്ധരാകും. ശബരിമല വിഷയത്തില്‍ മുഖ്.മന്ത്രി പിണറായി വിജയന്റെ നിലപാടാണ് ശരിയെന്നും സേതുപതി പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here