ടോള്‍; കളമശ്ശേരി – വല്ലാര്‍പാടം റോഡ് വഴി കണ്ടെയ്നര്‍ വാഹനങ്ങളുടെ സര്‍വ്വീസ് നിറുത്തി, ചരക്ക് ഗതാഗതം തടസ്സപ്പെടും

കളമശ്ശേരി കണ്ടൈയ്നര്‍ റോഡില്‍ ടോള്‍ പിരിക്കുന്നതില്‍ പ്രതിഷേധിച്ച് കണ്ടെയ്നര്‍ വാഹനങ്ങള്‍ സര്‍വീസ് നിറുത്തി വച്ചു. ഇതുവഴി ടോള്‍ നല്‍കി കടന്നുപോകില്ലെന്നാണ് തീരുമാനമെന്ന് കണ്ടെയ്നര്‍ വാഹനങ്ങളുടെ അസോസിയേഷന്‍ വ്യക്തമാക്കി. ടോള്‍ നല്‍കി ഇത് വഴി കടന്ന് പോകരുതെന്ന് ഡ്രൈവര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും അസോസിയേഷന്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു. ഇന്ന് രാവിലെയാണ് ഇത് വഴി ടോള്‍ പിരിക്കാന്‍ നീക്കും ഉണ്ടായത്. എന്നാല്‍ നാട്ടുകാര്‍ തന്നെ ഇതിന് എതിരെ രംഗത്ത് എത്തുകയും സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തിരുന്നു. നാട്ടുകാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിന് പിന്നാലെയാണ് ഇപ്പോള്‍ കണ്ടെയ്നര്‍ വാഹനങ്ങള്‍ സര്‍വ്വീസ് നിറുത്തി വച്ചിരിക്കുന്നത്.
ഈ റോഡിലെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് വളരെ നേരത്തെ തന്നെ നാട്ടുകാര്‍ രംഗത്ത് എത്തിയതാണ്. കളക്ടറുമായി ചര്‍ച്ച നടത്തിയതിന് ശേഷം ഇന്ന് മുതല്‍ കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്ക് മാത്രം ടോള്‍ പിരിക്കാന്‍ ധാരണയാകുകയായിരുന്നു. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ ഈ റോഡില്‍ ഒരു വാഹനങ്ങള്‍ക്കും ടോള്‍ പിരിവ് അംഗീകരിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here