Advertisement

സുമലത തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു?

February 3, 2019
1 minute Read

മലയാളികളുടെ പ്രിയനടി സുമലത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. അന്തരിച്ച നടനും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം എച്ച് അംബരീഷിന്റെ ഭാര്യയായ സുമലത കര്‍ണ്ണാടകത്തിലെ മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായേക്കും.

ആരാധകരും അനുയായികളും ഒരേസ്വരത്തില്‍ താരം മത്സരിക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ താരം നിശബ്ദത വെടിഞ്ഞ് പ്രതികരിച്ചു. തന്നോടും തന്റെ കുടുംബത്തോടും കാട്ടുന്ന സ്‌നേഹത്തിന് പ്രദേശവാസികളോട് സുമലത നന്ദി പറഞ്ഞു.

‘അംബരീഷ് എപ്പോഴും മാണ്ഡ്യയെ കുറിച്ചാണ് ചിന്തിച്ചിരുന്നത്. അതെന്തുകൊണ്ടാണെന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു. ഞങ്ങള്‍ക്ക് ഒരിക്കലും മടക്കി നല്‍കാന്‍ സാധിക്കാത്തത്രയും സ്‌നേഹവും പിന്തുണയുമാണ് നിങ്ങള്‍ നല്‍കുന്നത്. അതിനാല്‍ തന്നെ ഞാനെന്നും നിങ്ങളോട് കടപ്പെട്ടിരിക്കും’ സുമലത പറഞ്ഞു.

‘കോണ്‍ഗ്രസ് പാര്‍ട്ടിയും നേതാക്കളും എന്ത് ചിന്തിക്കുമെന്ന് തനിക്കറിയില്ല. അത് ഊഹിക്കാനും സാധിക്കില്ല. മുതിര്‍ന്ന നേതാക്കളുടെ തീരുമാനത്തിന് വേണ്ടി കാത്തിരിക്കും. ഇനി എന്നെങ്കിലും എനിക്കൊരു രാഷ്ട്രീയ പ്രവേശനം ഉണ്ടെങ്കില്‍ അഥ് മാണ്ഡ്യയില്‍ നിന്ന് തന്നെയായിരിക്കും,’ സുമലത പ്രഖ്യാപിച്ചു.

Read Moreസുമലതയുടെ മകന്‍ സിനിമയിലേക്ക്

മാണ്ഡ്യയില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ ജെഡിഎസ് ശ്രമിക്കുന്നുണ്ടെന്ന വാര്‍ത്തയോട് പ്രതികരിക്കാനില്ലെന്ന് അവര്‍ വ്യക്തമാക്കി. രാഷ്ട്രീയ തീരുമാനങ്ങള്‍ക്കായി കാത്തിരിക്കാനും അതിന് ശേഷം നിലപാട് പറയാമെന്നുമാണ് അവര്‍ പറഞ്ഞത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top