‘നിലം തൊടീക്കാതെ’ മമത; ഫോണിലൂടെ പ്രസംഗവുമായി യോഗി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ പശ്ചിമ ബംഗാളില്‍ ബിജെപി-തൃണമൂല്‍ പോര് കൂടുതല്‍ ശക്തമാകുന്നു.നേരത്തെ ബി.ജെപിയുടെ രഥയാത്ര തടഞ്ഞതിന് പിന്നാലെ ഇന്ന് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്ടര്‍ ഇറക്കുന്നതിനും പശ്ചിമബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.
മാല്‍ഡയ്ക്ക് സമീപം ബാലൂര്‍ഘാട്ടിലെ റാലിയ്ക്ക് യോഗി എത്താനിരിക്കുകയായിരുന്നു. എന്നാല്‍ മാല്‍ഡയില്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി കിട്ടാതിരുന്നതിനെ തുടര്‍ന്ന് യോഗി ഫോണിലൂടെ റാലിയിയെ അഭിസംബോധന ചെയ്തു.സംഭവത്തില്‍ ഇലക്ഷന്‍ കമ്മീഷനില്‍ പരാതി നല്‍കുമെന്ന് ബി.ജെപി അറിയിച്ചിട്ടുണ്ട്.
ബി ജെ പിയുടെ രഥയാത്രക്കും ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഹെലികോപ്ടര്‍ ഇറക്കുന്നതിനും പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നേരത്തെ അനുമതി നിഷേധിച്ചിരുന്നു.ഇതിന് പിന്നാലെയായാണ് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്ററിനും മമ്താ സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്.
സര്‍ക്കാര്‍ അനുമതി നിഷേധിച്ചെങ്കിലും റാലി റദ്ദാക്കാന്‍ ബിജെപി തയ്യാറായില്ല.ഫോണിലൂടെ യോഗി ആദിത്യനാഥ് പ്രവര്‍ത്തകരോട് സംസാരിച്ചു.മമ്ത ബാനര്‍ജി അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്നും ബംഗാളില്‍ മമത ഭരണത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് വി.വി ഐ പി ഹെലികോപ്റ്ററിന് ഇറങ്ങാന്‍ അനുമതി നല്‍കാതിരുന്നതെന്ന് മാള്‍ഡ ജില്ലാ ഭരണകൂടം അറിയിച്ചു.നടപടിക്കെതിരെ ബിജെപി പ്രവര്‍ത്തകര്‍ ജില്ലാ കലക്ടറുടെ ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here