Advertisement

സിബിഐ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവം; പശ്ചിമബംഗാള്‍ ഗവര്‍ണ്ണര്‍ കേന്ദ്രസര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

February 4, 2019
Google News 0 minutes Read

സിബിഐ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തില്‍ പശ്ചിമബംഗാള്‍ ഗവര്‍ണ്ണര്‍ കേന്ദ്രസര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സ്ഥിതിഗതികള്‍ കേന്ദ്രത്തെ അറിയിച്ചു. അതേസമയം മമത ബാനര്‍ജിയുടെ സത്യാഗ്രഹം തുടരുകയാണ്. പോലീസ് കമ്മീഷണറും മമതയോടൊപ്പം സത്യാഗ്രഹം ഇരിയ്ക്കുകയാണ്.  മമതയ്ക്ക് ഒപ്പം നില്‍ക്കുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചിട്ടുണ്ട്.

പശ്ചിമ ബംഗാൾ സർക്കാർ അന്വേഷണവുമായി സഹകരിക്കണമെന്ന സിബിഐയുടെ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്നും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചാൽ ഇടപെടുമെന്നും കോടതി പറഞ്ഞു. ഭരണഘടന സംരക്ഷിക്കാനാണ് സമരമെന്ന് മമതാ ബാനർജി വ്യക്തമാക്കിയിട്ടുണ്ട് . സംഭവത്തിൽ ഗവർണർ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി

ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് കേന്ദ്ര സർക്കാർ ഒരു സംസ്ഥാന സർക്കാരിനോട് ഇങ്ങനെ പെരുമാറുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ പ്രതികരിച്ചു. കേന്ദ്രത്തിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും സിബൽ പറഞ്ഞു. നടപടിക്രമങ്ങൾ പാലിക്കാതെയാണ് കൊൽക്കത്ത കമ്മീഷണറുടെ വീട്ടിൽ സിബിഐ സംഘം എത്തിയതെന്ന്
കോൺഗ്രസ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്‌വി. സമരം വെള്ളിയാഴ്ച വരെ തുടരുമെന്നും സിബിഐയ്ക്ക് എതിരെയല്ല കേന്ദ്രസര്‍ക്കാറിനെതിരെയാണ് സമരമെന്നും മമത ബാനര്‍ജി വ്യക്തമാക്കി.

ശരദാ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മിഷണര്‍ രാജീവ് കുമാറിന്റെ മൊഴിയെടുക്കാന്‍ സിബിെഎ ശ്രമിച്ചതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാറിന് എതിരെ മമത രംഗത്ത് എത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here