കേരളത്തിൽ ഗ്ലൈഫോസേറ്റ് നിരോധിച്ചു

ഗ്ലൈഫോസേറ്റ് എന്ന കളനാശിനിയുടെ ഉപയോഗവും വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി മന്ത്രി വി എസ് സുനിൽകുമാർ. കീടനാശിനി ഉപയോഗിക്കുന്ന കർഷകരെ ഫെബ്രുവരി കൃഷി വകുപ്പിൽ രജിസ്റ്റർ ചെയ്യുക്കുമെന്നും ഇതിനുള്ള നടപടികൾ 10 നുള്ളിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടതു സർക്കാർ അധികാരത്തിൽ എത്തിയ ശേഷം, രാസ കീട നശിനികളുടെ ഉപയോഗം കുറഞ്ഞതായും, ജൈവ കീട നാശിനി ഉപയോഗം കൂടിയതായും അദ്ദേഹം വ്യക്തമാക്കി.
നിരോധിത കീടനാശിനികളും കളനാശിനികളും വിൽക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. കീടനാശിനി കമ്പനികളും ഏജന്‍റുകളും കർഷകരെ നേരിട്ട് സമീപിക്കാൻ പാടില്ല. ഈ മാസം 25ന് മുമ്പ് സുരക്ഷിത കീടനാശിനി ഉപയോഗ മാർഗങ്ങളെ കുറിച്ച് പരിശീലനം നൽകും. തിരുവല്ല സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ നിയമസഭയിൽ കൃഷിമന്ത്രി പ്രത്യേക പ്രസ്താവന നടത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here