അഖില ഹാദിയയായത് നിർബന്ധിത മതപരിവർത്തനത്തിലൂടെയെന്ന് ആവർത്തിച്ച് എൻഐഎ 24 നോട്

അഖില ഹാദിയയായി മതപരിവർത്തനം ചെയ്ത കേസിൽ ഫസൽ മുസ്തഫയെയും ഷെഹിൻ ഷഹാനയെയും എൻ.ഐ.എ വാട്‌സപ്പിലൂടെ ചോദ്യം ചെയ്തു. ചരിത്രത്തിൽ ആദ്യമായാണ് പ്രതിസ്ഥാനത്ത് സംശയിയ്ക്കുന്ന ആളുകളെ വാട്‌സപ്പിലൂടെ എൻ.ഐ.എ ചോദ്യം ചെയ്യുന്നത്. യമനിലുള്ള ഫസൽ മുസ്തഫയെയും
ഷെഹിൻ ഷഹാനയെയും ചോദ്യം ചെയ്തതതോടെ അഖില ഹാദിയയായത് നിർബന്ധിത മതപരിവർത്തനത്തിലൂടെ ആണെന്ന നിലപാട് ആവർത്തിയ്ക്കുകയാണ് എൻഐഎ. കേസ് അന്വേഷണം തുടരുകയാണെന്നും അവസാനിപ്പിച്ചിട്ടില്ലെന്നും എൻ.ഐ.എ പ്രതിനിധി 24 നോട് സ്ഥിരീകരിച്ചു. 24 ബ്രേക്കിംഗ്
അഖില ഹാദിയ ആയി മാറിയ കേസിൽ വർഷങ്ങൾക്ക് ശേഷവും അന്വേഷണം തുടരുകയാണ് എൻ.ഐ.എ. ഹാദിയയായുടെ ഷെഫിൻ ജഹാനുമായുള്ള വിവാഹം സുപ്രിംകോടതി അംഗികരിച്ചിരുന്നു. എന്നാൽ നിർബന്ധിത മതപരിവർത്തനമാണ് നടന്നതെന്ന എൻ.ഐ.എ നിലപാടിൽ അന്വേഷണം സുപ്രിംകോടതി വിലക്കിയിരുന്നില്ല. സങ്കീർണ്ണമായ കേസിൽ നിരവധി കടമ്പകൾ കടക്കാൻ ഉള്ളതിനാലാണ് അന്വേഷണം അതിവ രഹസ്യമായ് തുടരുന്നതെന്ന് എൻ.ഐ.എ സ്ഥിരീകരിച്ചു.
Read More : എന്‍ഐഎ അന്വേഷണത്തില്‍ സത്യം പുറത്തുവരുമെന്ന് ഹാദിയയുടെ പിതാവ്
അഖിലയെ ഹാദിയ ആക്കിയ മതപരിവർത്തനത്തിന് കാരണക്കാരനായ ഫസൽ മുസ്തഫയെയും ഭാര്യ ഷഹിൻ ഷഹാനയെയും ഇതിന്റെ ഭാഗമായ് ചോദ്യം ചെയ്തിട്ടുണ്ടെന്ന് എൻ.ഐ.എ ഉദ്യോഗസ്ഥൻ സ്ഥിതികരിച്ചു. ഹാദിയയെ രണ്ടാം ഭാര്യയാക്കി യമനിലെയ്ക്ക് കൊണ്ട് പോകാൻ ശ്രമിച്ചു എന്നാണ് ഫസൽ മുസ്തഫ നേരിടുന്ന ആരോപണം. ഹാദിയുടെ സുഹൃത്തായ അമ്പിളി ഇടപെട്ട് ഈ നീക്കത്തിൽ നിന്ന് പിന്തിരിപ്പിച്ചുവെന്ന് ഹാദിയയുടെ പിതാവ് അശോകൻ സത്യവാങ്മൂലത്തിൽ ആരോപിക്കുകയും ചെയ്തു. ഹാദിയയെ ഷാനിബ് ആണ് സഹോദരിയായ ഷിറിൻ ഷഹാനയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. ഷാനിബുമായി നടത്തിയ ചാറ്റിങ്ങിലൂടെ ഹാദിയ ഇസ്ലാം മതത്തിലേക്ക് ആകൃഷ്ടയാവുകയായിരുന്നു. തുടർന്ന് ഷിറിൻ ഷഹാന ആണ് തന്റെ ഭർത്താവായ ഫാസിൽ മുസ്തഫയെ ഹാദിയയ്ക്ക് പരിചയപ്പെടുത്തി കൊടുത്തതെന്നും അശോകന്റെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
Read More : നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് മതിയായ തെളിവില്ല; ഹാദിയ കേസ് അന്വേഷണം അവസാനിപ്പിച്ച് എന്‍.ഐ.എ
മലപ്പുറം സ്വദേശികളായ ഇരുവരും കേസ് എൻഐഎ ഏറ്റെടുക്കും മുൻപ് രാജ്യം വിട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഫസൽ മുസ്തഫയും ഭാര്യയും നൽകിയ മൊഴി പങ്കുവയ്ക്കാൻ എൻ.ഐ.എ സംഘാംഗം തയ്യാറായില്ല. യമനിലുള്ള ഇരുവരെയും വാട്‌സപ്പിലൂടെയാണ് ചോദ്യം ചെയ്തത്. കേസ് അന്വേഷണം അവസാനിപ്പിക്കേണ്ടെന്ന തിരുമാനം ശരിവെക്കുന്ന ഉത്തരങ്ങൾ ഇരുവരിൽ നിന്നും ലഭിച്ചു എന്ന് അന്വേഷണ സംഘാംഗമായ എൻ.ഐ.എ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അന്വേഷണ ചരിത്രത്തിൽ ആദ്യമായാണ് പ്രതിസ്ഥാനത്തുള്ള രണ്ട് പേരെ ഒരു ഇന്ത്യൻ അന്വേഷണ എജൻസി വാടസപ്പിലൂടെ ചോദ്യം ചെയ്യുന്നത്. ഇരുവരുടെയും മൊഴികൾ കേസ് രേഖകളുടെ ഭാഗമായി ഉൾപ്പെടുത്തുകയും ചെയ്തു. എറെ താമസ്സിയാതെ കേസിൽ പുതിയ സ്റ്റാറ്റസ് റിപ്പോർട്ട് ഇതിന്റെ അടിസ്ഥാനത്തിൽ ഫയൽ ചെയ്യാനാണ് എൻ.ഐ.എ തിരുമാനം. ഫസൽ മുസ്തഫയെയും ഭാര്യ ഷഹിൻ ഷഹാനയെയും ഇന്ത്യയിലെത്തിയ്ക്കാനുള്ള ശ്രമവും എൻ.ഐ.എ ശക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here