സുകുമാരന്‍ നായര്‍ നിഴല്‍യുദ്ധം നിര്‍ത്തണമെന്ന് കോടിയേരി

എന്‍.എസ്.എസ് രാഷ്ട്രീയത്തില്‍ ഇടപെടുകയാണെങ്കില്‍ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുകയാണ് വേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജി.സുകുമാരന്‍ നായര്‍ നിഴല്‍യുദ്ധം നിര്‍ത്തി കാര്യങ്ങള്‍ നേരിട്ടു പറയണമെന്നും എന്‍.എസ്.എസിന്റെ വിരട്ടലുകള്‍ക്ക് മുമ്പില്‍ വിധേയമാകില്ലെന്നും കോടിയേരി പറഞ്ഞു.
എന്‍.എസ്.എസ് നേതൃത്വം സ്വീകരിക്കുന്ന നിലപാടിനെ സി.പി.എം. ഭയപ്പെടുന്നില്ല. ബംഗാളില്‍ നടക്കുന്നത് മമതയുടെയും മോദിയുടെയും ഒത്തുകളിയാണ്. മമത വഴിയ്ക്ക് വരുന്നില്ലെന്ന് കണ്ടപ്പോഴാണ് മോദി നയം മാറ്റിയതെന്നും അഴിമതിയില്‍ പങ്കുള്ള എല്ലാവരും തുറന്ന് കാട്ടപ്പെടണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here