Advertisement

സി.ബി ഐ മേധാവിയെ തിരഞ്ഞെടുത്ത യോഗത്തിന്റെ മിനിറ്റ്സ് പുറത്ത് വിടണമെന്ന് മല്ലിഗാർജുൻ ഖാർഖെ

February 4, 2019
Google News 1 minute Read
mallikarjun kharge

സി.ബി ഐ മേധാവിയെ തിരഞ്ഞെടുക്കാനുള്ള യോഗത്തിന്റെ മിനിറ്റ്സ് കേന്ദ്ര സർക്കാർ പുറത്ത് വിടണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് മല്ലിഗാർജുൻ ഖാർഖെ. കേന്ദ്ര മന്ത്രി അരുൺ ജയ്റ്റിലിക്ക് അയച്ച കത്തിലാണ് മല്ലിഗാർജുൻ ഖാർഖെയുടെ ആവശ്യം.സി.ബി ഐ മേധാവിയായി ചുമതലയേറ്റ ആർ.കെ ശുക്ളയുടെ ചരിചയക്കുറവ് സിബിഐ ബാധിക്കുമെന്നും കത്തിൽ പറയുന്നു.സി ബി ഐ മേധാവിയെ തിരഞ്ഞെടുത്ത രീതി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മൂല്യം തകർത്തെന്നും മല്ലിഗാർജുൻ ഖാർഖെ പറഞ്ഞു.കഴിഞ്ഞ ദിവസം സി.ബി ഐ മേധാവി നിയമനത്തിൽ മല്ലി ഗാർജുന ഖാർഖെ ഉയർത്തിയ ആരോപണങ്ങളെ കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്ലി പരിഹസിച്ചിരുന്നു ഈ അവസരത്തിലാണ് മല്ലിഗാർജുൻ ഖാർഖെ കത്തയച്ചത്.

mallikarjun kharge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here