Advertisement

കെഎസ്ആർടിസി എംഡിയായി എംപി ദിനേശ് നാളെ ചുമതലയേൽക്കും

February 4, 2019
0 minutes Read

കെഎസ്ആർടിസി എംഡിയായി ചുമതലയേൽക്കാൻ ഒരുങ്ങി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എം പി ദിനേശ്. നാളെ തിരുവനന്തപുരത്തെത്തി കെഎസ്ആർടിസിയുടെ ചുമതലയേറ്ററ്റടുക്കുമെന്ന് എം പി ദിനേശ് മാധ്യമങ്ങളോട് പറഞ്ഞു. യൂണിയൻ നേതാക്കളെ കൂടി പരിഗണിച്ചായിരിക്കും തന്റെ പ്രവർത്തനമെന്നും എം.പി ദിനേശ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ടോമിൻ തച്ചങ്കരിയെ കെഎസ്ാർടിസി എംഡി സ്ഥാനത്ത് നിന്നും നീക്കുന്നത്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. അതേസമയം, തീരുമാനത്തിന് പിന്നിൽ യൂണിയനുകളുടെ സമ്മർദ്ദമാണ് തട്ടങ്കരി പറഞ്ഞു. തന്നെ മാറ്റാൻ ബോർഡിലെ രണ്ട് പേർ ആവശ്യപ്പെട്ടു. യൂണിയൻ നേതാവ് രാജി ഭീഷണി മുഴക്കിയെന്നും തച്ചങ്കരി 24 നോട് പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ എക്കാലത്തെയും ശാപമാണ് യൂണിയനിസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top