ശബരിമലയില്‍ കാണിച്ച ശുഷ്‌കാന്തി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് സര്‍ക്കാര്‍ കാണിച്ചില്ല: മുല്ലപ്പളളി

ശബരിമല വിഷയത്തില്‍ കാണിച്ച ശുഷ്‌കാന്തി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് സര്‍ക്കാര്‍ കാണിച്ചില്ലെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദൈന്യത കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മുതലെടുത്തു. എന്‍ഡോസള്‍ഫാന്‍ ഉണ്ടായ കരാറിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ ഗവണ്‍മെന്റിന് കഴിഞ്ഞിട്ടില്ല. ഇന്നലെയുണ്ടായ ഒത്തുതീര്‍പ്പ് ധാരണയിലെ വിശദാംശങ്ങള്‍ പൊതു സമൂഹത്തോട് പറയാന്‍ ഗവണ്‍മെന്റ് തയ്യാറാകണെന്നും ദുരിത ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ എന്ത് മാനദണ്ഡം പാലിക്കുമെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്നും മുല്ലപ്പളളി കൂട്ടിച്ചേര്‍ത്തു.
കോടിയേരിക്ക് സംഘപരിവാര്‍ മനസ്സാണെന്നും ആയിരം ദിവസം പൂര്‍ത്തിയാക്കിയ പിണറായുടെ തീരുമാനങ്ങളെല്ലാം സംഘപരിവാര്‍ ഭരണാധികാരിയുടേത് പോലെയാണെന്നും ഇത് അത്യന്തം ആപത്ക്കരണമാണെന്നും മുല്ലപ്പളളി പറഞ്ഞു.
ഫാസിസം തിരിച്ചു കൊണ്ടുവരാനാണ് ഇടത് പക്ഷം ശ്രമിക്കുന്നത്. ഗോവയിലും മണിപ്പൂരും രാഷ്ട്രീയ കുതിരക്കച്ചവടം നടത്തിയതിനെ സി പി എം അപലപിച്ചില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ജാഗരൂഗരായിട്ട് പോലും സി പി എം അതിന് മുതിര്‍ന്നില്ല. എന്നാല്‍ ഫാസിസ്റ്റ് ഭരണത്തെ എതിര്‍ക്കാന്‍ സമാന മനസ്‌കരായ മതേതര കക്ഷികളെ ഒന്നിച്ച് നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. മോദിയുടെ ഫാസിസ്റ്റ് താഴെ ഇറക്കാന്‍ ജനം കൊതിക്കുകയാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിബിഐയെ രാഷ്ട്രീയ ആയുധമാക്കാനുള്ള ശ്രമത്തെ സി ബി ഐ യെ തന്നെ തകര്‍ക്കും. മമത ബാനര്‍ജിയുടെ ഫാസിസ്റ്റ് വിരുദ്ധ നീക്കത്തില്‍ കേരളത്തിലെ സി പി ഐ എമ്മിന്റെ അഭിപ്രായമെന്താണെന്ന് വ്യക്തമാക്കണമെന്നും മുല്ലപ്പളളി ചോദിച്ചു. പാര്‍ട്ടി വിട്ട് പോകുന്ന പ്രവണതയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പൊതുവെ കാണുന്നത്.
Read More:മൂന്നാം സീറ്റിലുറച്ച് മുസ്ലീം ലീഗ്
അതേസമയം കോണ്‍ഗ്രസിനെ ജയിപ്പിച്ച് ബിജെപിയെ താഴെയിറക്കാനാകില്ലെന്ന് കോടിയേരി പറഞ്ഞു. ബി ജെ പിയെ സഹായിക്കാനല്ലാതെ മറ്റൊന്നിനും ഇത് ഉപകരിക്കില്ല. മോദി ഭരണം തുടരാന്‍ മാതമ്രേ ഇടയാക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here