Advertisement

നിഷ ജോസ് കെ മാണി മത്സരിക്കില്ല : ജോസ് കെ മാണി

February 4, 2019
0 minutes Read
nisha jose k mani wont contest says jose k mani

നിഷ ജോസ് കെ മാണിയുടെ സ്ഥാനാർഥിത്വം തള്ളി ജോസ് കെ മാണി. നിഷ മത്സരിക്കില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. കേരള കോൺഗ്രസ്സിന് രണ്ട് സീറ്റ് അവകാശപ്പെട്ടതാണെന്നും ലയനതിന് ശേഷം അർഹമായ പരിഗണന കിട്ടിയില്ലെന്നും ജോസ് കെ മാണി പറഞ്ഞു. ജോസഫ് വിഭാഗം ജാഥയിൽ നിന്നും വിട്ടു നിൽക്കുന്നു എന്നത് മാധ്യമ സൃഷ്ടിയാണെന്നും ജാഥയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേരള സർക്കാരിനെയും കേന്ദ്രസർക്കാരിനെയും നിശിതമായി വിമർശിച്ച് കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ മാണി നയിക്കുന്ന കേരളയാത്ര എറണാകുളം ജില്ലയിൽ പ്രവേശിച്ചു. ജാഥയ്ക്ക് അങ്കമാലിയിൽ ആവേശകരമായ സ്വീകരണം നൽകി. ജില്ലയിലെ മുതിർന്ന യുഡിഎഫ് നേതാക്കളും പ്രവർത്തകരും ജാഥയ്ക്ക് സ്വീകരണം നൽകാൻ അങ്കമാലിയിൽ എത്തിയിരുന്നു. കേന്ദ്രസർക്കാരും കേരളസർക്കാരും ഒരുപോലെ ജനദ്രോഹ നടപടികളാണ് തുടരുന്നത് എന്നും ഇതിനുള്ള തിരിച്ചടി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇരുകൂട്ടർക്കും ലഭിക്കും എന്നും ജോസ് കെ മാണി സ്വീകരണയോഗത്തിൽ പറഞ്ഞു. അങ്കമാലിയിലെ സ്വീകരണത്തിനുശേഷം പെരുമ്പാവൂർ ആലുവ എറണാകുളം എന്നിവിടങ്ങളിലാണ് ജാഥയ്ക്ക് മറ്റു സ്വീകരണ പരിപാടികൾ ഉള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top