Advertisement

കീഴാറ്റൂര്‍ സമരത്തില്‍ നിന്ന് വയല്‍ക്കിളികള്‍ പിന്മാറുന്നു

February 4, 2019
0 minutes Read

കീഴാറ്റൂരിലെ ബൈപ്പാസിനെതിരെ നടത്തുന്ന സമരത്തില്‍ നിന്ന് വയല്‍കിളികള്‍ പിന്മാറുന്നു. ഭൂമി എറ്റെടുക്കാന്‍ സമരക്കാരില്‍ പലരും ഭൂമിയുടെ രേഖകള്‍ കൈമാറി. സമരത്തിന്റെ മുന്‍ നിരയില്‍ ഉണ്ടായിരുന്ന സുരേഷിന്റെ അമ്മയും ഭാര്യയും അടക്കമുള്ളവര്‍ രേഖകള്‍ കൈമാറിയിട്ടുണ്ട്. ദേശീയപാതാ ബൈപ്പാസിനായി ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിലാണ് സമരമുഖത്ത് നിന്നും വയല്‍ക്കിളികള്‍ പിന്മാറിയത്.
സമരം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയില്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് സമരക്കാര്‍ സമ്മത പത്രം കൈമാറിയത്. മുമ്പ് തന്നെ പലരും സമരത്തില്‍ നിന്ന് പിന്മാറിയിരുന്നു. ബൈപ്പാസ് നിര്‍മ്മാണത്തിനായി വളരെ കുറച്ച് ഭൂമിയാണ് ഇനി സര്‍ക്കാറിന് ഏറ്റെടുക്കാനുള്ളത്. ഇത് നിയമപരമായി സര്‍ക്കാറിന് എളുപ്പത്തില്‍ ഏറ്റെടുക്കാം എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പിന്മാറ്റം എന്നാണ് സൂചന

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top