അണ്ണാ ഹസാരെ നിരാഹാര സമരം പിന്‍വലിക്കണമെന്ന് ഫഡ്‌നാവിസ്

ആറു ദിവസമായി തുടരുന്ന നിരാഹാര സമരം പിന്‍വലിക്കണമെന്ന്  സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരയോട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ്.മഹാരാഷ്ട്രയിലെ രലേഗന്‍ സിദ്ധി ഗ്രാമത്തിലെ നിരാഹാര പന്തലില്‍ എത്തിയാണ് ദേവേന്ദ്ര ഫഡ് നാവിസ് അണ്ണാ ഹസാരയോട് അഭ്യര്‍ത്ഥിച്ചത്. അണ്ണാ ഹസാരയുടെ ആരോഗ്യ നില വഷളായ സാഹചര്യത്തിലാണ് ദേവേന്ദ്ര ഫഡ് നാവിസിന്റെ സന്ദര്‍ശനം.

കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക, ലോക്പാല്‍ ബില്‍ നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിതകാല നിരാഹാര സമരം. കഴിഞ്ഞ ദിവസം അണ്ണാ ഹസാരുമായി മഹാരാഷ്ട്ര മന്ത്രിമാര്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ആവശ്യങ്ങള്‍ നടപ്പിലാക്കും വരെ സമരവുമായി മുന്നോട്ട് പോകാനാണ് അണ്ണാ ഹസാരയുടെ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top