Advertisement

എസ്.ബി.ഐ. ആക്രമണക്കേസില്‍ എന്‍.ജി.ഒ. യൂണിയന്‍ നേതാക്കള്‍ക്ക് ജാമ്യം

February 5, 2019
0 minutes Read
sbi

ദേശീയ പണിമുടക്ക് ദിവസം തിരുവനന്തപുരം എസ്.ബി.ഐ. ശാഖ ആക്രമിച്ച കേസില്‍ അറസ്റ്റിലായ 8 എന്‍.ജി.ഒ. യൂണിയന്‍ നേതാക്കള്‍ക്ക് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. പ്രതികള്‍ ഒന്നര ലക്ഷം രൂപ കോടതിയില്‍ കെട്ടി വെയ്ക്കണമെന്ന ഉപാധിയോടെയാണ് കോടതി ജാമ്യം നല്‍കിയത്. നേരത്തെ പല തവണ ജാമ്യാപേക്ഷ കോടതി തളളിയിരുന്നു.

പണിമുടക്ക് ദിവസം പ്രവര്‍ത്തനം നടത്തിയ സെക്രട്ടേറിയറ്റിനടുത്തുള്ള എസ്ബിഐയുടെ ട്രഷറി ബ്രാഞ്ചിന് നേരെ സംഘമായെത്തിയായിരുന്നു ആക്രമണം.സമരാനുകൂലികള്‍ ഓഫീസ് അടിച്ചു തകര്‍ത്തതോടൊപ്പം നിരവധി നാശനഷ്ടങ്ങളും ഉണ്ടാക്കി. സംഭവത്തില്‍ അറസ്റ്റിലായ എന്‍ജിഒ യൂണിയന്‍ നേതാക്കളെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top