ശുദ്ധിക്രിയയുമായി ബന്ധപ്പെട്ട തന്ത്രിയുടെ മറുപടി ഇന്ന് ദേവസ്വം ബോർഡ് പരിഗണിക്കും

ശബരിമല യുവതീ പ്രവേശനത്തെ തുടർന്നല്ല ശുദ്ധിക്രീയക്ക് അനുമതി നൽകിയതെന്ന തന്ത്രി കണ്ഠരര് രാജീവരുടെ മറുപടി ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ദേവസ്വം ബോർഡ് യോഗം പരിഗണിക്കും. വിഗ്രഹത്തിന്റെ ദേവചൈതന്യം കുറഞ്ഞത് ശ്രദ്ധയിൽ പെട്ടപ്പോഴാണ് ശുദ്ധിക്രീയ നടത്തിയത്. തന്ത്രശാസ്ത്ര പ്രകാരമുളള ശുദ്ധിക്രീയ നടത്തേണ്ടത് തന്ത്രിയുടെ കടമയാണെന്നും മറുപടിയിലുണ്ട്.
തുലാവർഷ പൂജ സമയത്തും ചിത്തിര ആട്ടവിശേഷ പൂജാ സമയത്തും ഉണ്ടായ വിവാദങ്ങളും അനിഷ്ട സംഭവങ്ങളും ദേവചൈതന്യം കളങ്കപ്പെടുത്തുകയും ശബരിമലയുടെ യശസ് ഇടിക്കുകയും ചെയ്‌തെന്നും മറുപടിയിൽ പറയുന്നു. ദേവസ്വം ബോർഡ് നൽകിയ നോട്ടീസ് നിയമപരമല്ലെന്നും 12 പേജുളള മറുപടിയിൽ തന്ത്രി പറയുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here