യൂബർ ഡ്രൈവറെ കൊന്ന് കഷ്ണങ്ങളാക്കി ഓടയിൽ തള്ളി ദമ്പതികൾ

യൂബർ ഡ്രൈവറെ കൊന്ന് കഷ്ണങ്ങളാക്കി ഓടയിൽ തള്ളി ദമ്പതികൾ. രാം ഗോവിന്ദ് എന്ന യൂബർ ഡ്രൈവറാണ് കൊല്ലപ്പെട്ടത്. ഡെൽഹിയിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. മുപ്പത്തിനാല് വയസ്സുകാരനായ ഫർഹത് അലി, 30 കാരനായ സീമ ഷർമ എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു.
ജനുവരി 29നാണ് രാം ഗോവിന്ദിന്റെ ഭാര്യ രാമിനെ കാണുന്നില്ലെന്ന് കാണിച്ച് പോലീസിൽ പരാതി നൽകുന്നത്. ‘പിന്നീടുള്ള അന്വേഷണത്തിൽ രാമിന്റെ അവസാനത്തെ ട്രിപ് മദാംഗിറിൽ നിന്നും കപശേര അതിർത്തിയിലേക്കായിരുന്നുവെന്നും അതിന് ശേഷം വാഹനത്തിലെ ജിപിഎസ് പ്രവർത്തിച്ചിട്ടില്ല. ‘ കേസ് അന്വേഷിച്ച ഡെപ്യൂട്ടി കമ്മീഷ്ണർ വിജയന്ത ആര്യ പറയുന്നു.
മോഷണമായിരുന്നു കൊലയ്ക്ക് പിന്നിലെ ലക്ഷ്യമെന്ന് ദമ്പതികൾ സമ്മതിച്ചതായി പോലീസ് പറയുന്നു. ഗോവിന്ദിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരം കഷ്ണങ്ങളായി വെട്ടി നുറുക്കാൻ തൊട്ടടുത്ത ദിവസം തന്നെ ബ്ലേഡും കട്ടറുകളും സംഘടിപ്പിക്കുകയായിരുന്നു. വെട്ടി നുറുക്കിയ മൃതശരീരം മൂന്ന് ബാഗുകളിലാക്കിയാണ് ഓടയിൽ തള്ളിയത്.
അറസ്റ്റിലായ ദമ്പതികളിൽ നിന്ന് രാം ഗോവിന്ദിന്റെ ഹ്യുണ്ടായി എക്‌സെന്റ് കാറും ഗോവിന്ദിന്റെ മൊബൈൽ ഫോണും കണ്ടെടുത്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here