പേര് അന്നപൂര്‍ണ്ണ, പുതിയ അതിഥിയുടെ പേര് വെളിപ്പെടുത്തി ശരണ്യമോഹന്‍

നടി ശരണ്യ മോഹന് പെണ്‍കുഞ്ഞ് ജനിച്ചു. ഭര്‍ത്താവ് അരവിന്ദ് കൃഷ്ണനാണ് വിവരം ഫെയ്സ് ബുക്കിലൂടെ പങ്കുവച്ചത്. ജനുവരി 30നാണ് ഇരുവര്‍ക്കും പെണ്‍കുഞ്ഞ് ജനിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം ‘കുഞ്ഞിക്കൈ’ ഷെയര്‍ ചെയ്തു കൊണ്ട് ഇരുവരും ഫെയ്സ് ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. പുതിയ അതിഥിയുടെ പേര് അന്നപൂര്‍ണ്ണ എന്നാണെന്നും ഇരുവരും വെളിപ്പെടുത്തിയിട്ടുണ്ട്.
2015 സെപ്തംബര്‍ അഞ്ചിനാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. വിവാഹശേഷം സിനിമാ രംഗത്ത് നിന്ന് വിട്ട് നില്‍ക്കുകയാണ് ശരണ്യ. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി ഡോ. അരവിന്ദ് കൃഷ്ണനാണ് ശരണ്യയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും 2016ല്‍ ഒരു ആണ്‍കുഞ്ഞ് ജനിച്ചിരുന്നു. ‘അനിയത്തിപ്രാവി’ലൂടെ ബാലതാരമായി സിനിമയില്‍ എത്തിയ നടിയാണ് ശരണ്യ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here