Advertisement

ധ്യാന്‍ ശ്രീനിവാസന്റെ പുതിയ സിനിമയിലൂടെ മലര്‍വാടിക്കൂട്ടം വീണ്ടും ഒന്നിക്കുന്നു

February 6, 2019
1 minute Read

ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലര്‍വാടിയിലെ ആ പഴയ കൂട്ടുകാര്‍ വീണ്ടുമൊന്നിക്കുകയാണ്. വിനീത് ശ്രീനിവാസന്‍റെ സിനിമയിലൂടെ ഒന്നിച്ച ഇവര്‍ വീണ്ടുെമെത്തുന്നത്  ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലവ് ആക്ഷന്‍ ഡ്രാമ’യിലൂടെയാണ്. ചേട്ടന്റെ ചിത്രത്തിലൂടെ തങ്ങളുടെ അരങ്ങേറ്റം കുറിച്ചവര്‍ അനിയന്റെ ചിത്രത്തിലൂടെ വീണ്ടുമൊന്നിക്കുന്നു എന്നതാണ് മറ്റൊരു കൗതുകം. മലര്‍വാടിയിലെ താരങ്ങളായ നിവിന്‍, അജു വര്‍ഗ്ഗീസ്, ഹരികൃഷ്ണന്‍, ഭഗത്, ദീപക് എന്നിവര്‍ ‘ലവ് ആക്ഷന്‍ ഡ്രാമ’യുടെ ലൊക്കേഷനില്‍ നിന്നെടുത്ത ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ചിത്രത്തില്‍ ശ്രാവണ്‍ ഇല്ല, അധികം വൈകാതെ ശ്രാവണും തങ്ങള്‍ക്കൊപ്പം ചേരുമെന്ന് ഇവര്‍ പറയുന്നു.

നിവിന്‍ പോളിയും നയന്‍താരയുമാണ് ‘ലവ് ആക്ഷന്‍ ഡ്രാമ’യില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീനിവാസനും പാര്‍വ്വതിയും അഭിനയിച്ച വടക്ക് നോക്കി യന്ത്രം എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് പുതിയ ചിത്രത്തില്‍ കഥാപാത്രങ്ങള്‍ക്ക് ധ്യാന്‍ നല്‍കിയിരിക്കുന്നത്. ദിനേശന്‍ ആയി നിവിന്‍ പോളിയായെത്തുമ്പോള്‍ ശോഭയായാണ് നയന്‍താര എത്തുന്നത്. അജു വര്‍ഗീസും വിശാഖ് സുബ്രഹമണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ധ്യാന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാന്‍ റഹ്മാനാണ് സംഗീതസംവിധായകന്‍. പ്രദീപ് വര്‍മ്മ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.

Read More:ധ്യാന്‍ ശ്രീനിവാസന്റെ ചിത്രത്തിന്റെ ലോഞ്ചിന് വരാത്തതിന്റെ കാരണം വ്യക്തമാക്കി വിനീത്

മലര്‍വാടി താരങ്ങള്‍ക്കൊപ്പം ഉര്‍വശിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരിടവേളയ്ക്കു ശേഷം നയന്‍താര വീണ്ടും മലയാള സിനിമയില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2016 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘പുതിയ നിയമം’ ആയിരുന്നു നയന്‍താരയുടെ അവസാന മലയാള ചിത്രം. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top