ജെന്നിഫർ ലോറൻസ് വിവാഹിതയാകുന്നു

Jennifer Lawrence to get married

ഓസ്‌ക്കാർ ജേതാവായ പ്രശസ്ത നടി ജെന്നിഫർ ലോറൻസ് വിവാഹിതയാകുന്നു. കാമുകൻ കൂക്ക് മറോണിയെയാണ് വിവാഹം കഴിക്കുന്നത്. വിവാഹ തിയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ലോകത്തെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരങ്ങളിൽ ഒരാളാണ് ജെനിഫർ ലോറൻസ്. 2012 ൽ പുറത്തിറങ്ങിയ സിൽവർ ലൈനിംഗ്‌സ് പ്ലേ ബുക്ക് എന്ന ചിത്രത്തിലൂടെയാണ് താരത്തിനെ തേടി ഓസ്‌ക്കാർ എത്തുന്നത്.

ഹോളിവുഡിൽ സ്ത്രീകൾക്ക് കുറവ് ശമ്പളം ലഭിക്കുന്നതിനെ കുറിച്ച് ആദ്യം പര്യസ പ്രസ്താവന നടത്തുന്നത് ജെനിഫറാണ്. 2018 ൽ ലോസ് ആഞ്ചലസിൽ നടന്ന വനിതകളുടെ മാർച്ചിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട് ജെനിഫർ.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top