ഒടിയന്‍ മാണിക്യന്റെ തിരിച്ചു വരവ്

മോഹന്‍ലാല്‍ ഒടിയന്‍ മാണിക്യനായി എത്തിയ ചിത്രം തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടിയാണ് മുന്നേറിയത്. കേരളത്തിലെ ചില പ്രധാന കേന്ദ്രങ്ങളില്‍ ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ ഡിവിഡി റിലീസ് വൈകാതെ തന്നെ ഉണ്ടാകും. സൈന വീഡിയോ വിഷനാണ് ഡിവിഡി പുറത്തിറക്കുന്നത്. ഡിവിഡിയുടെ ഒരു ട്രെയ്‌ലറും സൈന പുറത്തിറക്കിയിട്ടുണ്ട്. 3 മിനിട്ട് 20 സെക്കന്റ് വരുന്ന ചിത്രത്തിലെ ഒരു ഭാഗമാണ് ട്രെയിലറിലുള്ളത്. ഒടിയന്‍ മാണിക്യന്റെ തേന്‍കുറിശ്ശി ഗ്രാമത്തിലേക്കുള്ള തിരിച്ചുവരവാണ് ട്രെയിലറില്‍.

പരസ്യ സംവിധായകനായ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധായകനായി എത്തിയ ചിത്രമാണ് ഒടിയന്‍. മഞ്ജു വാര്യരായിരുന്നു ചിത്രത്തിലെ നായിക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top