സുപ്രീം കോടതിയില്‍ വിശ്വാസമെന്ന് ശശികുമാര വര്‍മ്മ

സുപ്രീം കോടതിയില്‍ വിശ്വാസമെന്ന് ശശികുമാര വര്‍മ്മ. ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച വിധിക്കെതിരേയുള്ള ഹർജികൾ സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് ഇന്ന് പരിഗണിക്കുന്നതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ശശികുമാരവര്‍മ്മ.
അഡ്വക്കേറ്റുമാര്‍ ശുഭാപ്തി വിശ്വാസത്തിലാണ്. എല്ലാ സംശയങ്ങളും തീര്‍ക്കത്തക്കരീതിയില്‍ അഡ്വക്കേറ്റുമാര്‍ തമ്മില്‍ യോജിച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. അനുകൂലമായ വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
മറ്റൊരു ബെഞ്ചിലേക്ക് പോയാല്‍ ശബരിമല വിഷയത്തില്‍ ഗൗരവമായ ചര്‍ച്ച ഉണ്ടാകും. അതിന് പിന്നാലെ നിലവിലെ വിധി സ്റ്റേ ചെയ്യാനും നീക്കമുണ്ടാകും. പുനഃപരിശോധന പാടില്ലെന്ന പുനപരിശോധനയും ഇന്ന് കോടതിയ്ക്ക് മുന്നിലുണ്ട്. അതൊന്നും ഭക്തജനങ്ങളുടെ പ്രതീക്ഷയെ ബാധിക്കുന്നില്ല. സുപ്രീം കോടതി ജഡ്ജിമാര്‍ കേരളത്തില്‍ നടന്ന കാര്യങ്ങളെല്ലാം കണ്ടത്. അത് കൊണ്ട് തന്നെ അനുകൂല വിധിയാണ് പ്രതീക്ഷിക്കുന്നത്. നാമജപം ആയുധമാക്കാന്‍ കഴിയുമെന്ന് മനസിലാക്കിയത് ഇപ്പോഴാണ്. നാമജപ പ്രതിഷേധം അധികാര ശ്രേണിയില്‍ അടക്കമുള്ളവര്‍ കേട്ടിട്ടുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. ആരെയോ തോല്‍പിക്കാനാണ് 51സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ അതിപ്പോള്‍ രണ്ടിലെത്തി. ഇതെല്ലാം കള്ളമാണെന്ന് ഭക്തജനങ്ങള്‍ മനസിലാക്കി കഴിഞ്ഞെന്നും ശശികുമാര വര്‍മ്മ പറഞ്ഞു. മാതാഅമൃതാനന്ദമയിയെ അയ്യപ്പഭക്ത സംഗമത്തിന് ശേഷം കണ്ടിരുന്നെന്നും ഭക്തജനങ്ങളുടെ വികാരങ്ങള്‍ക്ക് ഫലം ഉണ്ടാകുമെന്നാണ് അമ്മയുടേയും പ്രതീക്ഷ എന്നും ശശികുമാര വര്‍മ്മ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here