Advertisement

വിശ്വാസികളുടെ വികാരം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചവുട്ടി മെതിച്ചു : ഉമ്മൻ ചാണ്ടി

February 6, 2019
0 minutes Read
oommen chandy may contest from idukki

വിശ്വാസികളുടെ വികാരം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചവുട്ടി മെതിച്ചെന്നു കോഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി. ഇതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കനത്ത വില നല്‌കേണ്ടി വരുമെന്ന് അദ്ദേഹം മുറിയിപ്പു നല്കി.

യുവതീപ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡ് നടത്തിയ മലക്കം മറിച്ചില്‍ എല്ലാവരേയും ഞെട്ടിച്ചു. എന്തിനാണ് അവര്‍ റിവ്യൂ പെറ്റീഷന്‍ നല്കിയതെ് വ്യക്തമാക്കണം. ഇടതു സര്‍ക്കാരും മുഖ്യമന്ത്രിയും എന്ത് ആഗ്രഹിച്ചുവോ അത് അവര്‍ ശിരസാവഹിച്ചു. ദേവസ്വം ബോര്‍ഡ് നടത്തിയ മലക്കം മറിച്ചിലിനെ സുപ്രീം കോടതി തന്നെ ചൂണ്ടിക്കാട്ടി. വിശ്വാസികളോടൊപ്പം നില്‌ക്കേണ്ട ദേവസ്വം ബോര്‍ഡ് സിപിഎമ്മിന്റെ ചട്ടുകമായി മാറി. അവിശ്വാസികളുടെ അജണ്ടയാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് നടപ്പാക്കുതെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

സുപ്രീം കോടതി വിധി നടപ്പാക്കുകയെന്ന പുകമറ സൃഷ്ടിച്ച് സര്‍ക്കാര്‍ കോടതിവിധിക്ക് അപ്പുറത്തുള്ള കാര്യങ്ങളാണ് നടപ്പാക്കുന്നത്. അവിശ്വാസികളെ വീട്ടില്‍ പോയി കണ്ടുപിടിച്ച് രാത്രിയില്‍ തന്നെ സന്നന്നിധാനത്ത് എത്തിക്കണമെന്നൊന്നും കോടതി വിധിയിലില്ല. സുപ്രീം കോടതിയില്‍ നിന്ന് ഇനി എന്തു വിധി വന്നാലും നടപ്പാക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി, താന്‍ ആഗ്രഹിക്കു രീതിയിലുള്ള വിധി ലഭിക്കാന്‍ സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളെയും ദുരുപയോഗപ്പെടുത്തി. ഇതു വീണ്ടും സംസ്ഥാനത്തെ സംഘര്‍ഷഭരിതമാക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഇടതുഭരണത്തില്‍ വിശ്വാസികള്‍ക്കും വിശ്വാസങ്ങള്‍ക്കും പുല്ലുവിലയാണ് നല്കുന്നത്. സുപ്രീംകോടതി വിധി വലിയൊരു വിഭാഗം ജനങ്ങളെ മുറിവേല്പിച്ചു എന്നത് ഒരു വസ്തതയാണ്. യുഡിഎഫ് സര്‍ക്കാര്‍ വിശ്വാസികളുടെ വികാരം ഉള്‍ക്കൊണ്ട് നല്കിയ സത്യവാങ്മൂലം ബന്ധപ്പെട്ടവരോട് ആലോചിക്കാതെയാണ് ഇടതു സര്‍ക്കാര്‍ മാറ്റിയത്. ജനങ്ങളെ തമ്മിലടിപ്പിക്കുതിലല്ല, മറിച്ച് സമന്വയത്തിനുള്ള പാത കണ്ടെത്തുന്നതിലാണ് ഒരു സര്‍ക്കാരിന്റെ മികവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top