ബാധ്യതകളുളള കഥാപാത്രങ്ങള്‍ ചെയ്ത് കൂമ്പ് വാടി; ഷെയ്ന് നിഗം ഇനി ചിരിച്ചുകൊണ്ട് അഭിനയിക്കും

പ്രായത്തിനേക്കാള്‍ പക്വതയും ബാധ്യതയുമുളള കഥാപ്രത്രങ്ങളാണ് ഷെയ്ന് നിഗമിനെത്തേടി കൂടുതലായും എത്തിയിട്ടുളളത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി ഷെയ്ന് ചിരിച്ചുകൊണ്ട് അഭിനയിക്കുന്ന സിനിമയാകും കുമ്പളങ്ങി നൈറ്റ്സ് എന്ന് തിരക്കഥാകൃത്ത് ശ്യാംപുഷ്കര്‍. ഒരുപാട് ബാധ്യതകള്‍ ഉളള കഥാപാത്രങ്ങള്‍ ചെയ്ത് കൂമ്പ് വാടിയിരിക്കുകയാണ് ഷെയ്ന് എന്നും ശ്യാം പറഞ്ഞു.
Read More: എഴുതാ കഥ പോല്‍ ഇത് ജീവിതം’; കുമ്പളങ്ങി നൈറ്റ്സിലെ ലിറിക്കല്‍ ഗാനം പുറത്ത്
ശ്യാംപുഷ്കര്‍ തിരക്കഥയെഴുതി മധു.സി.നാരായണന് സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്സിന്റെ പ്രമോഷന് പരിപാടിയില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘ ഇവന് ഇവന്റെ പ്രയത്തിലുളള അല്ലെങ്കില്‍ ഭയങ്കര ഡിപ്രസ്ഡ് ആയിട്ടുളള, ഒരുപാട് ബാധ്യതകള്‍ ഉളള ക്യാരക്ടേഴ്സ് ഇത്ര ചെറുപ്രായത്തില്‍ ചെയ്തിട്ട് ഇത്തിരി കൂമ്പ് വാടിയിട്ടുണ്ടെന്ന് തോന്നുന്നു, അത് ഇത്തവണ മാറും’ എന്നാണ് ശ്യാംപുഷ്കര്‍ പറഞ്ഞത്. പറവ, ഈട, കിസ്മത്ത് തുടങ്ങിയ സിനിമകളിലായി വളരെ ഗൗരവമേറിയ കഥാപാത്രങ്ങളാണ് ഷെയ്ന് ചെയ്തതിലേറെയും.
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here