സ്ത്രീ പ്രവേശനം; വിലക്ക് പ്രതിഷ്ഠയുടെ അവകാശപ്രകാരമെന്ന് തന്ത്രിയുടെ അഭിഭാഷകന്‍

സുപ്രീംകോടതി സ്ത്രീ പ്രവേശനത്തിന് എതിരെ നല്‍കിയ ഹര്‍ജികളില്‍ വാദം പുരോഗമിക്കുന്നു. തന്ത്രിയുടെയുടെ അഡ്വക്കേറ്റ് വി ഗിരിയാണ് ഇപ്പോള്‍ വാദിക്കുന്നത്. സ്ത്രീകളെ വിലക്കിയത് പ്രതിഷ്ഠയുടെ അവകാശപ്രകാരമെന്ന് തന്ത്രിയുടെ അഭിഭാഷകന്‍ വാദിക്കുന്നു. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്. തന്ത്രിയ്ക്ക് പ്രത്യേക അവകാശമുണ്ട്. ഹിന്ദു-വിഗ്രഹ അവകാശങ്ങള്‍ പരസ്പര പൂരകങ്ങളാണ്. ശബരിമല അയ്യപ്പന്റെ ഭാവം പ്രത്യേകതയുള്ളതാണ്. ഈ ഭാവം ബ്രഹ്മചര്യമാണെന്നും വി. ഗിരി പറയുന്നു.
ജസ്റ്റിസ് ചന്ദ്രചൂഢിന്റെ വിധി ന്യായത്തിലത്തില മതാചാരത്തിന്റെ അവിഭാജ്യ ഘടകമാണെന്നും പ്രതിഷ്ഠയുടെ സ്വഭാവത്തിന് ഇണങ്ങും വിധം ഭക്തര്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങളുണ്ടെന്നും ശബരിമലയിലെ അയ്യപ്പന്‍ പ്രായപൂര്‍ത്തിയാകാത്ത ആളായത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ പിതൃസ്ഥാനീയനായ തന്ത്രിയ്ക്കാണ് അതില്‍ അവകാശമെന്നും വി ഗിരി വാദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here