Advertisement

മകന്റെ വിവാഹത്തിന് ആകെ ചെലവ് 18000രൂപ, ‘വ്യത്യസ്ഥനാം ഐഎഎസ്’

February 7, 2019
0 minutes Read
basanth

വിവാഹത്തിനായി ലക്ഷങ്ങളും കോടികളും പൊടിക്കുന്നവര്‍ വിശാഖപട്ടണത്തെ ഈ ഐഎഎസ് ഓഫീസറെ ഒന്ന് നേരിട്ട് പരിചയപ്പെടണം. കാരണം മകന്റെ വിവാഹത്തിന് ഇദ്ദേഹം ചെലവഴിക്കുന്നത് കേരളം 18000രൂപയാണ്. വിശാഖപ്പട്ടണത്തെ മെട്രോ പൊളിറ്റന്‍ റീജിയന്‍ വികസന അതോറിറ്റി കമ്മീഷണര്‍ ബസന്ത് കുമാണ് വ്യത്യസ്തനായ വ്യക്തി. ഫെബ്രുവരി 10നാണ് ബസന്ത് കുമാറിന്റെ മകന്റെ വിവാഹം. വധുവിന്റെ വീട്ടുകാരോടും 18000രൂപയെ ചെലവഴിക്കാവൂ എന്ന് ഇദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. പ്രീ വെഡ്ഡിംഗും, പോസ്റ്റ് വെഡ്ഡിംഗും, വെഡ്ഡിംഗും, സേവ് ദ ഡേറ്റും വിവാഹത്തില്‍ ചെലവ് കൂട്ടാന്‍ പുതിയ പുതിയ ചടങ്ങുകള്‍ കണ്ടെത്തുന്നവര്‍ക്ക് ഇത് അത്ഭുതമായിതോന്നും.

മുമ്പ് മകളുടെ വിവാഹവും സമാനമായ രീതിയില്‍ ചെലവ് കുറച്ച് നടത്തിയ ആളാണ് ബസന്ത് കുമാര്‍. എന്ന് 16100രൂപയാണ് വിവാഹത്തിന് ചെലവായത്. 2017ലായിരുന്നു അത്. മകന്റെ വിവാഹത്തിന് അതിഥികള്‍ക്ക് ഭക്ഷണം അടക്കമുള്ള ചെലവാണ് 18000രൂപ. എല്ലാ ആര്‍ഭാടങ്ങളും ഒഴിവാക്കിയാണ് വിവാഹം.

വിവാഹത്തിന് ആര്‍ഭാടം എന്ന പര്യായം വന്ന ഒരു കാലഘട്ടമാണിത്. ഇപ്പോഴും ചെലവ് ചുരുക്കിയാലും ഒന്നിനും ഒരു കുറവും ഉണ്ടാകരുത്, ക്ഷണിക്കപ്പെടുന്നവര്‍ക്ക് ഒരു പരാതിയും ഉണ്ടാകരുത് എന്ന് ചിന്തിക്കുന്നവരാണ് ഭൂരിപക്ഷം പേരും. ആ കൂട്ടത്തിലാണ് ഇത്തരത്തില്‍ ചെലവ് ചുരുക്കി ഒരു ഐഎഎസ് ഓഫീസര്‍ വിവാഹം നടത്തുന്നത്. ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന്‍ അടക്കമുള്ള പ്രമുഖരെല്ലാം പങ്കെടുക്കുന്ന ഒരു വിവാഹ ചടങ്ങ് കൂടിയാണിതെന്ന് ഓര്‍ക്കണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top