തോല്‍വിയില്‍ നിന്നല്ലേ ഞാന്‍ തുടങ്ങുന്നത്, ഞാന്‍ തളര്‍ന്നിട്ടില്ല: ഫഹദ്

തോല്‍ക്കുമ്പോ പെട്ടെന്ന് തളര്‍ന്ന് പോകുന്നയാളാണോ എന്ന ദിലീഷ് പോത്തന്റെ ചോദ്യത്തിന് ഫഹദ് ഫാസില്‍ നല്‍കിയ ഉത്തരമാണിത്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിന്റെ അണിയപ്രവര്‍ത്തകരുടെ ഗെറ്റ് ടുഗതര്‍ ചടങ്ങിനിടെയായിരുന്നു ദിലീഷിന്റെ ചോദ്യം. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരെല്ലാം തന്നെ ഈ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ ചിത്രത്തില്‍ എങ്ങനെ എത്തിപ്പെട്ടെന്നും അഭിനയിക്കുമ്പോള്‍ നേരിട്ട വെല്ലുവിളികളേയും കുറിച്ച് ഫഹദും, സൗബിന്‍ ഷാഹിറും വീഡിയോയില്‍ പങ്കുവയ്ക്കുന്നുണ്ട്.
കുമ്പളങ്ങി നൈറ്റ്സിന്റെ ഗെറ്റ് ടുഗതറിന്റെ ആദ്യഭാഗവും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്. ഭാവന സ്റ്റുഡിയോസ് എന്ന യുട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിന്റെ ക്യാമറയ്ക്ക് പുറകിലുള്ള രസികന്‍ കാഴ്ചകള്‍ പ്രേക്ഷകര്‍ക്കായി എത്തിച്ചത്. ചിത്രത്തില്‍ അഭിനയിച്ചവരും അണിയറപ്രവര്‍ത്തകരുമെല്ലാം ഒന്നാം ഭാഗത്തില്‍ ഈ കൂടിച്ചേരലിന് എത്തിയിട്ടുണ്ട്. സിനിമയുടെ ചിത്രീകരണ സമയത്തെ തമാശനിറഞ്ഞ വിശേഷങ്ങളാണ് ഇവര്‍ പങ്കുവയ്ക്കുന്നത്.
ഇന്നാണ് ചിത്രം തീയറ്ററുകളില്‍ എത്തിയത്. തീയറ്ററുകളില്‍ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ഫഹദ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നിവയുടെ ബാനറില്‍ നസ്രിയ നസിം, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ശ്യാം പുഷ്‌കരന്റേതാണ്. ഛായാഗ്രഹണം ഷൈജു ഖാലിദും സംഗീതം സുശിന്‍ ശ്യാമും നിര്‍വ്വഹിക്കുന്നു. സൈജു ശ്രീധരനാണ് എഡിറ്റര്‍. സെഞ്ചുറി ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം ഫെബ്രുവരി ഏഴിനാണ് ചിത്രം തീയറ്ററുകളില്‍ എത്തുക.
നാല് സഹോദരന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ ഷമ്മി എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here