Advertisement

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കേരളത്തിലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തളളും

February 7, 2019
1 minute Read
kpcc revamp in last stage says mullappally ramachandran

ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കേരളത്തിലെ കര്‍ഷകരുടെ എല്ലാ കടങ്ങളും എഴുതിത്തള്ളുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എറ്റവും കൂടുതല്‍ കഷ്ടത അനുഭവിക്കുന്നവരാണ് കര്‍ഷകര്‍. അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ മുന്നോട്ട് പോകാനാവില്ല. കഴിഞ്ഞ നാലര വര്‍ഷക്കാലം രാജ്യം ഭരിച്ച മോദി സര്‍ക്കാരിന് അതൊന്നും കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍, അധികാരത്തില്‍ വന്നാല്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്നത് കേരളത്തിലെ കര്‍ഷകര്‍ക്ക് കോണ്‍ഗ്രസ് തരുന്ന ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയ്ക്ക് കോഴിക്കോട്ടെ ആദ്യ സ്വീകരണ സ്ഥലമായ മുക്കത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍.എസ്.എസ് അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ് പ്രചരിപ്പിക്കുന്നത്. കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും പൊതുജനങ്ങള്‍ക്കുമെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ വാക്ക് പാഴ്‌വാക്കായി. ഏതെങ്കിലും ഒന്ന് പാലിച്ചുവെന്ന് അദ്ദേഹം പറയുകയാണെങ്കില്‍ അത് കേള്‍ക്കാന്‍ ഞങ്ങള്‍ സന്നദ്ധമാണ്. പക്ഷെ അതുണ്ടായിട്ടില്ല. ഇനി രാഹുല്‍ഗാന്ധിയിലാണ് ജനങ്ങള്‍ക്ക് പ്രതീക്ഷ. ദേശീയ തലത്തില്‍ മതേതര ജനാധിപത്യ സഖ്യം രൂപവത്കരിച്ച് മുന്നോട്ട് പോവണമെന്ന് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. പക്ഷെ അത് മനസിലാവാത്തത് കേരളത്തിലെ സി.പി.എം നേതൃത്വത്തിനും പിണറായി വിജയനും മാത്രമാണ്. രാജ്യം ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അതിനെ നേരിടാന്‍ നിങ്ങള്‍ തീരുമാനം പുനഃപരിശോധിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളെ കുറ്റക്കാരായി വിധിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കാസര്‍ഗോഡ് ജില്ലയിലെ മടിക്കൈ, പനത്തടി, കോടംബേളൂര്‍, ദേലംപാടി, പൈവളിഗെ, എന്‍മകജെ, ചീമേനി കണ്ണൂര്‍ ജില്ലയിലെ രാമന്തളി, എരമം, കുറ്റൂര്‍, ചെങ്ങളായി എന്നീ മണ്ഡലം കമ്മറ്റികളാണ് യാത്രക്ക് ഫണ്ട് സ്വരൂപിച്ച് നല്‍കാത്തതിന്റെ പേരില്‍ പിരിച്ചുവിട്ടത്. കെ.പി.സി.സി പ്രസിഡണ്ടിന്റെ നേരിട്ടുളള നിര്‍ദ്ദേശ പ്രകാരമാണ് നടപടി. ഒരു ബൂത്ത് കമ്മറ്റി പന്ത്രണ്ടായിരം രൂപ എന്ന നിലയിലായിരുന്നു ജാഥക്ക് ക്വാട്ട നിശ്ചയിച്ചിരുന്നത്. പതിനഞ്ച് മുതല്‍ ഇരുപത് വരെ ബൂത്തുകളാണ് ഒരു മണ്ഡലത്തിന് കീഴിലുളളത്. എന്നാല്‍ തുടര്‍ച്ചയായുളള ഫണ്ട് പിരിവിനെതിരെ പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.

Read More:മുല്ലപ്പളളി നയിക്കുന്ന ജനമഹായാത്ര ഇന്ന് കോഴിക്കോട്

കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ അടിവാരത്ത് വെച്ചാണ് ജനമഹായാത്രയെ സ്വീകരിച്ചത്. തുടര്‍ന്ന് മുക്കത്തും, കൊടുവള്ളിയിലും, സ്വീകരണം നല്‍കി. മേപ്പയൂരിലും, ആയഞ്ചേരിയിലും, നാദാപുരത്തെയും സ്വീകരണത്തിന് ശേഷം ഇന്നത്തെ പര്യടനം വടകരയില്‍ സമാപിക്കും. നാളെ കോഴിക്കോട് മുതലക്കുളത്ത് നടക്കുന്ന പൊതു സ്വീകരണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി മൂന്നിന് കാസര്‍ഗോഡ് നിന്നാരംഭിച്ച ജനമഹായാത്ര 14 ജില്ലകളിലായി 26 ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി 28ന് തിരുവനന്തപുരത്ത് സമാപിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top