Advertisement

സോഷ്യൽ മീഡിയ വഴിയുള്ള അപവാദ പ്രചരണങ്ങളുടെ കേസ് വർധിക്കുന്നതായി സംസ്ഥാന വനിത കമ്മീഷൻ

February 7, 2019
Google News 1 minute Read

സോഷ്യൽ മീഡിയ വഴിയുള്ള അപവാദ പ്രചരണങ്ങളുടെ കേസ് വർധിക്കുന്നതായി സംസ്ഥാന വനിത കമ്മീഷൻ. തിരുവനന്തപുരത്തു വനിത കമ്മിഷൻ നടത്തിയ മെഗാ അദാലത്തിൽ 155 കേസുകളാണ് പരിഗണിച്ചത്.

അയൽപക്ക തർക്കങ്ങൾ വരെ സോഷ്യൽ മീഡിയയിലേക്ക് മാറുന്ന കാഴ്ചയാണ് കാണുന്നത്.തിരുവനന്തപുരത്ത് വനിത കമ്മീഷൻ നടത്തിയ മെഗാ അദാലത്തിൽ സോഷ്യൽ മീഡിയ അപവാദ പ്രചരണത്തിനു കേസുമായി എത്തിയവർ ഏറെ.ഇതിൽ ചിലതെല്ലാം നിസാര പ്രശ്നങ്ങൾ.ഇത്തരക്കാരെ ശാസിച്ചതായി കമ്മീഷന്റെ അംഗം ഷാഹിദ കമാൽ പറഞ്ഞു.

Read More : സൈബര്‍ ആക്രമണം; പാര്‍വതിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

155 കേസുകളാണ് മെഗാ അദാലത്തിൽ വനിതാ കമ്മീഷന്റെ മുമ്പാകെ വന്നത്.ഇതിൽ 22 കേസുകൾ പൂർണമായും പരിഹരിച്ചു. ജോലി സ്ഥലത്തെ പ്രശ്നങ്ങൾ സംബന്ധിച്ച പരാതികൾ തരതമ്യേന അദാലത്തിൽ കുറവായിരുന്നു .അടുത്ത അദാലത്തിൽ 122 കേസുകൾ കമ്മീഷൻ പരിഗണിക്കും.

Read More : ‘എങ്ങനെ കേക്കാനാ ? വേണ്ടാത്ത സാധനങ്ങളൊക്കെ ചെവിട്ടിൽ കുത്തികേറ്റി വെച്ചേക്കുവല്ലേ?’; സോഷ്യൽ മീഡിയ വീണ്ടും കീഴടക്കി അമ്മാമ്മയും കൊച്ചുമോനും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here