Advertisement

രണ്ടാം ട്വന്റി20 യില്‍ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം; പരമ്പരയില്‍ ഒപ്പത്തിനൊപ്പം

February 8, 2019
1 minute Read

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 7 വിക്കറ്റ് വിജയം. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 159 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ ഏഴു പന്ത് ശേഷിക്കെ 3 വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ മൂന്ന് മത്സരങ്ങടങ്ങുന്ന പരമ്പരയില്‍ ഇന്ത്യ1-1 ന് കിവീസിന് ഒപ്പമെത്തി. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും (50) ശിഖര്‍ ധവാനും (30) ചേര്‍ന്നുള്ള കൂട്ടുകെട്ടാണ്  തുടക്കത്തില്‍ഇന്ത്യയുടെ നില ഭദ്രമാക്കിയത്.

ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടില്‍ 79 റണ്‍സ് ഇരുവരും ചേര്‍ന്ന് നേടി. അര്‍ധസെഞ്ച്വറി തികച്ചതിനു തൊട്ടുപിന്നാലെയാണ് രോഹിതിന്റെ വിക്കറ്റ് നഷ്ടമായത്. സോഥിയുടെ പന്തില്‍ ടിം സൗത്തിയ്ക്ക് ക്യാച്ച് നല്‍കിയായിരുന്നു മടക്കം. തുടര്‍ന്ന് ഒരോവര്‍ പിന്നിടും മുമ്പു തന്ന ധവാനെയും നഷ്ടമായി. തുടര്‍ന്നെത്തിയ വിജയ് ശങ്കറും (14) ഋഷഭ് പന്തും (40) ഇന്ത്യയെ വിജയത്തിലേക്ക് അടുപ്പിച്ചെങ്കിലും സ്‌കോര്‍ 118 ല്‍ നില്‍ക്കെ വിജയ് ശങ്കറിന്റെ വിക്കറ്റു കൂടി കിവീസ് വീഴ്ത്തി.

തുടര്‍ന്ന് ഋഷഭ് പന്തിനൊപ്പം മഹേന്ദ്രസിങ് ധോണിയും (20) ചേര്‍ന്നാണ് ഇന്ത്യയെ വിജയലക്ഷ്യം കടത്തിയത്. നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് തുടക്കത്തിലേ പതറിയെങ്കിലും 8 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെന്ന നിലയിലെത്തി.സ്‌കോര്‍ 50 കടക്കുന്നതിനു മുമ്പേ നാല് മുന്‍ നിര വിക്കറ്റുകള്‍ നഷ്ടമായ കിവീസിന് കോളിന്‍ ഗ്രാന്‍ഡ് ഹോമിന്റെയും(50) റോസ് ടെയ്‌ലറിന്റെയും (42*) ചെറുത്തുനില്‍പ്പാണ് ഭേദപ്പെട്ട സ്‌ക്കോറിലേക്കെത്താന്‍ സഹായകരമായത്.

അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ 77 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഗ്രാന്‍ഡ് ഹോമിന്റെ കരിയറിലെ ആദ്യ അര്‍ധസെഞ്ച്വറിയാണിത്. ന്യൂസീലന്‍ഡ് നിരയില്‍ ടിം സീഫര്‍ട്ട് (12), കോളിന്‍ മണ്‍റോ(12), കെയിന്‍ വില്യംസണ്‍(20) എന്നിവരും രണ്ടക്കം തികച്ചവരില്‍പ്പെടുന്നു. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ക്രുനാല്‍ പാണ്ഡ്യയാണ് ഇന്ത്യന്‍ ബൗളിങ് നിരയില്‍ തിളങ്ങിയത്. 4 ഓവര്‍ എറിഞ്ഞ പാണ്ഡ്യ 28 റണ്‍സ് വഴങ്ങിയാണ് 4 വിക്കറ്റുകള്‍ പിഴുതത്. ഖലീല്‍ അഹമ്മദ് 2 വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top