Advertisement

കെ ടി ജലീല്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദം: മുഴുവന്‍ രേഖകളും മാര്‍ച്ച് എട്ടിനകം ഹാജരാക്കണമെന്ന് ലോകായുക്ത

February 8, 2019
0 minutes Read
ready to publish details of the seven applicants says kt jaleel

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനിലെ ബന്ധുനിയമനവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഹാജരാക്കാന്‍ ലോകായുക്തയുടെ നിര്‍ദ്ദേശം. മാര്‍ച്ച് എട്ടിനകം രേഖകള്‍ ഹാജരാക്കാനാണ് നിര്‍ദ്ദേശം. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ എം ടിയായി കെ ടി അദീബിനെ നിയമിച്ചതുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഇത് സംബന്ധിച്ച് ലോകായുക്ത സമന്‍സ് അയച്ചു. കേസില്‍ സര്‍ക്കാരിന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ നേരിട്ട് ഹാജരായി.

നിയമനവുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന ഫയലുകള്‍ ഹാജരാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെതിരെ തുടങ്ങിവെച്ചിരിക്കുന്ന അന്വേഷണം തുടരാനും ലോകായുക്ത ഉത്തരവിട്ടു.

അദീബിന്റെ നിയമനവുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം പലരും രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രേഖകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ജലീലിനെ മന്ത്രി സ്ഥാനത്തു നിന്നും നീക്കി അന്വേഷണം നടത്തണമെന്ന ആവശ്യവുമായി യൂത്ത് ലീഗാണ് ലോകായുക്തയെ സമീപിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top