ക്യാമ്പസിൽ പിള്ളേര് തമ്മിൽ കൂട്ടയടി; കാര്യമാക്കാതെ കിഡിലൻ എൻട്രിയുമായി ഷറഫുദ്ദീൻ; വീഡിയോ

സാധാരണ ക്യാമ്പസുകളിൽ അടിയുണ്ടാകുമ്പോൾ അതിഥിയായി എത്തിയ സെലിബ്രിറ്റി എന്തു ചെയ്യും ? അവിടെ നിന്നും എസ്‌കേപ്പ് ആകും. എന്നാൽ അതിഥി ഷറഫുദ്ദീനാണെങ്കിൽ നൈസായി അരികിലൂടെ മാസ് ൻെട്രി നടത്തി കളയും ! അത്തരമൊരു വീഡിയോയാണ് ഇന്ന് വൈറലായിരിക്കുന്നത്.
ഷറഫുദ്ദീൻറെ മരണമാസ് എൻട്രി ആരോ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ എത്തിച്ചതോടെ വൻ സ്വീകാര്യതയും ലഭിച്ചു. അതിഥി വന്നത് പോലും ശ്രദ്ധിക്കാതെ ഒരുഭാഗത്ത് അടി പുരോഗമിക്കുമ്പോൾ ഷറഫുദ്ദീന്റെ വരവിന് മറ്റ് കുട്ടികൾ നിറഞ്ഞ കയ്യടിയുടെ കരഘോഷവുമാണ് കൊടുക്കുന്നത്.
ചെറിയ കഥാപാത്രങ്ങളിലൂടെ സിനിമയിലേക്ക് എത്തി ഇപ്പോൾ നായകനായി മാറിയ താരമാണ് ഷറഫുദ്ദീൻ. നേരം, ഓം ശാന്തി ഓശാന എന്നീ സിനിമകളിൽ ചെറിയ റോളുകൾ ആയിരുന്നെങ്കിൽ പ്രേമത്തിലെ ഗിരിരാജൻ കോഴി എന്ന കഥാപാത്രമാണ് ഷറഫുദ്ദീന്റെ കരിയർ മാറ്റി മറിച്ചത്. പിന്നീട് സഹതാരമായിട്ടും ഹാസ്യ കഥാപാത്രമായിട്ടും ഒട്ടനവധി ചിത്രങ്ങളിൽ അഭിനയിച്ച താരം കഴിഞ്ഞ വർഷമെത്തിയ വരത്തനിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് ഞെട്ടിച്ചിരുന്നു.
Read More : ‘ആ നടൻ വാങ്ങുന്ന കാശിന്റെ ഏഴിലൊന്നാണ് ഞങ്ങളുടെ ആകെ ബജറ്റ്’; വൈറലായി അൽഫോൺസ് പുത്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
വർഷങ്ങളായി സിനിമയിൽ എത്തിയിട്ടെങ്കിലും ഷറഫുദ്ദീൻ നായകനായി അഭിനയിച്ചത് ഈ വർഷമായിരുന്നു. നീയും ഞാനും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അനു സിത്താരയായിരുന്നു നായിക. സിജു വിത്സൺ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജനുവരിയിൽ തിയറ്ററുകളിലേക്ക് എത്തിയ ചിത്രം ഇപ്പോഴും വിജയമായി പ്രദർശനം തുടരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here