Advertisement

ശ്രീചിത്രയിലെ നിയമനങ്ങള്‍ പരിശോധിക്കാന്‍ ദേശീയ പട്ടിക ജാതി പട്ടികവര്‍ഗ കമ്മീഷന്‍

February 8, 2019
Google News 1 minute Read

തിരുവനന്തപുരം ശ്രീ ചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ നിയമനങ്ങള്‍ പരിശോധിക്കാന്‍ ദേശീയ പട്ടിക ജാതി പട്ടികവര്‍ഗ കമ്മീഷന്‍. ചൊവ്വാഴ്ച കമ്മീഷന്‍ ശ്രീചിത്രയിലെത്തും. നിയമ വിധേയമല്ലാത്ത നിയമനങ്ങള്‍ നടന്നിട്ടില്ലന്നാണ് ശ്രീ ചിത്ര അധികൃതരുടെ നിലപാട്.

ശ്രീ ചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചികിത്സാ രംഗത്തും ആരോഗ്യ ഗവേഷണ മേഖലയിലും കേരളത്തിന്റെ അഭിമാനമാണ്. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിനു കീഴിലാണ് ശ്രീ ചിത്ര . ഇവിടെ നിയമനങ്ങള്‍ സുതാര്യതയില്ല ,സംവരണം പാലിക്കുന്നില്ല എന്നൊക്കെ ആരോപണമുയര്‍ന്നിട്ട് കുറച്ച് നാളുകളായി. പരാതികള്‍ ദേശീയ പട്ടികജാതി വര്‍ഗ കമ്മിഷനും ലഭിച്ചതോടെയാണ് തെളിവെടുക്കാന്‍ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ എല്‍ മുരുകന്‍ ശ്രീ ചിത്രയിലേക്ക് വരുന്നത്. ഈ മാസം 20, 21 തീയതികളില്‍ നടത്താനിരുന്ന ഗ്രൂപ്പ് എ തസ്തികയിലെ 15 പേരുടെ നിയമന നടപടികള്‍ കമ്മിഷന്‍ തടഞ്ഞിട്ടുണ്ട്. നിയമനം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ശാസ്ത്ര സാങ്കേതിക മന്ത്രാലയവും നിര്‍ദേശിച്ചു.

എന്നാല്‍ ശ്രീചിത്ര സ്വയംഭരണ സ്ഥാപനമാണ്. സീനിയര്‍ ശാസ്ത്രജ്ഞര്‍, ഗവേഷകര്‍ തസ്തികകളില്‍ സംവരണം പാലിക്കേണ്ടെന്ന് കേന്ദ്ര നിയമത്തില്‍ പരാമര്‍ശമുണ്ട്. ശ്രീ ചിത്രയിലെ നിയമനം കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നും കീഴ്ത്തട്ടുകളില്‍ സംവരണം പാലിക്കാറുണ്ടെന്നുമാണ് ശ്രീചിത്ര അധികൃതരുടെ വാദങ്ങള്‍.

Read More:മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ നിയമനങ്ങള്‍

ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഗ്രൂപ്പ് എ തസ്തികകളിലേക്കുള്ള നിയമന നടപടികള്‍ നേരത്തെ നിര്‍ത്തിവച്ചിരുന്നു. സംവരണം പാലിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് ദേശീയ പട്ടിക വര്‍ഗ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്.

ഗ്രൂപ്പ് എ വിഭാഗത്തില്‍പ്പെട്ട 15 തസ്തികകളിലേക്ക് കഴിഞ്ഞ നവംബറിലാണ് ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് അപേക്ഷ ക്ഷണിച്ചത്. ഏപ്രിലില്‍ നടന്ന നിയമനത്തില്‍ സംവരണം പാലിച്ചില്ലെന്ന പരാതി ദേശീയ പട്ടിക ജാതി കമ്മീഷന്‍ പരിഗണിക്കുന്നതിനിടയിലാണ് പുതിയ നിയനമനത്തിന് ശ്രീ ചിത്ര നീക്കം നടത്തിയത്. വയനാട് സ്വദേശിയായ ബൈജു ഇതിനെതിരെ ദേശീയ പട്ടിക വര്‍ഗ കമ്മീഷന് പരാതി നല്‍കി. നവംബറില്‍ തന്നെ പട്ടിക വര്‍ഗ കമ്മീഷന്‍ ശ്രീ ചിത്രയുടെ വിശദീകരണം തേടി. വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത ശ്രീ ചിത്ര നിയമന നടപടിയുമായി മുന്നോട്ടു പോയി. ഈ മാസം 21, 22 തിയതികളില്‍ അഭിമുഖവും നിശ്ചയിച്ചു. ഈ സാഹചര്യത്തിലാണ് നിയമനം നിര്‍ത്തിവയ്ക്കണമെന്ന ഉത്തരവ് പട്ടിക വര്‍ഗ കമ്മീഷന്‍ പുറപ്പെടുവിച്ചത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം മുഖേന ചിത്രക്ക് നിര്‍ദേശവും നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീ ചിത്ര നിയമന നടപടി നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചത്. തീരുമാനം കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തെ അറിയിക്കുകയും ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here